ഇന്ധനവില വീണ്ടും കൂട്ടി; മൂന്നാഴ്ചക്കിടെ 11 രൂപയോളം വർധന, പെട്രോൾ 82 കടന്നു

ഇന്ന് പെട്രോൾ ലിറ്ററിന് അഞ്ചു പൈസയും ഡീസൽ 12 പൈസയുമാണ് വർധിപ്പിച്ചത്
ഇന്ധനവില വീണ്ടും കൂട്ടി; മൂന്നാഴ്ചക്കിടെ 11 രൂപയോളം വർധന, പെട്രോൾ 82 കടന്നു

കൊച്ചി: ഇന്ധനവില വീണ്ടും കൂട്ടി. ഇന്ന് പെട്രോൾ ലിറ്ററിന് അഞ്ചു പൈസയും ഡീസൽ 12 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ മൂന്നാഴ്ചക്കിടെ പെട്രോൾ ലിറ്ററിന് 9 രൂപ 22 പൈസയും ഡീസൽ 10 രൂപ 47 പൈസയും വർധിച്ചു.

കൊച്ചിയിൽ പെട്രോൾ വില 80 രൂപ 69 പൈസയായി. ഡീസൽ ഒരു ലിറ്റർ വാങ്ങാൻ 76 രൂപ 33 പൈസ നൽകണം. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 82 രൂപ 15 പൈസയാണ് വില. ഡീസലിന് 77 രൂപ 70 പൈസയും. മൂന്നാഴ്ചയ്ക്ക് ഒടുവിൽ ഇന്നലെ ഇന്ധനവിലയിൽ മാറ്റമുണ്ടായില്ല.തുടർച്ചയായി 21 ദിവസം വർധിപ്പിച്ചതിന് ശേഷമാണ് ഇന്നലെ വിലയിൽ മാറ്റമില്ലാതെ തുടർന്നത്.

രാജ്യതലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 80 രൂപ 43 പൈസയായി. ഡീസലിന് 80 രൂപ 53 പൈസ നല്‍കണം.ഇടക്കാലത്തിന് ശേഷം ജൂൺ ഏഴ് മുതലാണ് എണ്ണക്കമ്പനികൾ പ്രതിദിന വില നിർണയം പുനരാരാംഭിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com