ടിക് ടോക്കിലേ വിഡിയോകള്‍ നഷ്ടമാകുമെന്ന് പേടിയുണ്ടോ? ഡൗണ്‍ലോഡ് ചെയ്യേണ്ടതിങ്ങനെ

ടിക് ടോക്കിലെ നിങ്ങളുടെ വിഡിയോകള്‍ നഷ്ടപ്പെടുമോ എന്നാണ് പേടിയെങ്കില്‍ അവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ അവസരമുണ്ട്
ടിക് ടോക്കിലേ വിഡിയോകള്‍ നഷ്ടമാകുമെന്ന് പേടിയുണ്ടോ? ഡൗണ്‍ലോഡ് ചെയ്യേണ്ടതിങ്ങനെ

പ്ലേസ്റ്റോര്‍ അടക്കമുള്ള ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക്ക് അപ്രത്യക്ഷമായിക്കഴിഞ്ഞു. ടിക് ടോക്ക് ഇതിനോടകം ഇന്‍സ്‌റ്റോള്‍ ചെയ്തവര്‍ക്ക് തുടര്‍ന്നും ആപ്പ് ഉപയോഗിക്കാമെങ്കിലും ഇത് എത്രനാള്‍ തുടരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ടിക് ടോക്കിലെ നിങ്ങളുടെ വിഡിയോകള്‍ നഷ്ടപ്പെടുമോ എന്നാണ് പേടിയെങ്കില്‍ അവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ അവസരമുണ്ട്.

രണ്ട് രീതിയിലാണ് ടിക് ടോക്കില്‍ അപ് ലോഡ് ചെയ്തിട്ടുള്ള വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നത്.

  • ടിക് ടോക്ക് തുറന്നതിന് ശേഷം നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുകയാണ് ആദ്യം ചെയ്യേണ്ടത്. ഇവിടെ ഒരു വിഡിയോ തുറന്നതിന് ശേഷം അതിനൊപ്പമുള്ള മൂന്ന് ഡോട്ടുകളുള്ള ഐക്കണില്‍ ക്ലിക്ക് ചെയ്യണം. അതില്‍ സേവ് വിഡിയോ എന്ന ഓപ്ഷണ്‍ തിരഞ്ഞെടുക്കുക. ഇത്തരത്തില്‍ ആവശ്യമുള്ള വിഡിയോകളെല്ലാം സേവ് ചെയ്യാന്‍ സാധിക്കും.
  • വിഡിയോ ഡൗണ്‍ലോഡ് ചെയ്യാനുള്ള രണ്ടാമത്തെ മാര്‍ഗ്ഗം ടിക് ടോക്കില്‍ റിക്വസ്റ്റ് അയച്ച് ചെയ്യേണ്ടതാണ്. വിഡിയോ ഡൗണ്‍ലോഡിനുള്ള റിക്വസ്റ്റ് നല്‍കിയ ശേഷം എല്ലാ വിഡിയോകളും ഒന്നിച്ച് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ടിക് ടോക്ക് ആപ്പ് തുറന്നതിന് ശേഷം വലത്തേ അറ്റത്തുള്ള മൂന്ന് ഡോട്ട് ഐക്കണ്‍ തിരഞ്ഞെടുക്കണം. അതില്‍ പ്രൈവസി ആന്‍ഡ് സേഫ്റ്റി എന്ന ഓപ്ഷന്‍ എടുത്ത് പേഴ്‌സണലൈസേഷന്‍ ആന്‍ഡ് ഡാറ്റ തിരഞ്ഞെടുക്കണം. ഇതില്‍നിന്ന് ഡൗണ്‍ലോഡ് യുവര്‍ ഡാറ്റ എന്ന ഓപ്ഷന്‍ ലഭിക്കും. അടുത്ത സ്‌ക്രീനില്‍ റിക്വസ്റ്റ് ഡാറ്റ ഫയല്‍ എന്ന് കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള റിക്വസ്റ്റ് അയക്കപ്പെടും. ചില സമയങ്ങളില്‍ ഈ റിക്വസ്റ്റിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തായാകാന്‍ ഒരു മാസത്തോളം സമയമെടുത്തേക്കും. അനുവാദം ലഭിച്ച ശേഷം റിക്വസ്റ്റ് ഡാറ്റ ടാബിന് അടുത്തുള്ള ഡൗണ്‍ലോഡ് ഡാറ്റ എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. അവിടെ ഡൗണ്‍ലോഡ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യാം. ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നാല് ദിവസം വരെയാണ് സമയം ലഭിക്കുക. ഇതിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്തില്ലെങ്കില്‍ അനുവാദം നഷ്ടമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com