ടിക് ടോക് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണോ? ഫോണിലുള്ള നിരോധിച്ച ആപ്പുകള്‍ക്ക് ഇനി എന്ത് സംഭവിക്കും?

ഇന്റര്‍നെറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്ക് ഡേറ്റാ സൗകര്യം നല്‍കരുതെന്ന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുകള്‍ക്കും ടെലകോം കമ്പനികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കും
ടിക് ടോക് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണോ? ഫോണിലുള്ള നിരോധിച്ച ആപ്പുകള്‍ക്ക് ഇനി എന്ത് സംഭവിക്കും?


ന്യൂഡല്‍ഹി: ടിക് ടോക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ നിലവില്‍ ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണുകളില്‍ ഇവ പ്രവര്‍ത്തിക്കുമോ ഇല്ലയോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

ഇന്റര്‍നെറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്ക് ഡേറ്റാ സൗകര്യം നല്‍കരുതെന്ന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുകള്‍ക്കും ടെലകോം കമ്പനികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കും. ഇതോടെ യുസി ബ്രൗസര്‍, ടിക് ടോക്് തുടങ്ങി ഇന്റര്‍നെറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ നിര്‍ജീവമാകും.

ഈ ആപ്പുകള്‍ക്ക് ഇനി ഇന്ത്യയില്‍ നിന്ന് ഡെവലപ്പര്‍ സപ്പോര്‍ട്ട് ലഭിക്കില്ല. എന്നാല്‍ ഡേറ്റ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ആപ്പുകള്‍ക്ക് എന്തുസംഭവിക്കും എന്നതിനെക്കുറിച്ച് അവ്യക്തത തുടരുകയാണ്. ഇന്ത്യന്‍ നെറ്റുവര്‍ക്കുകള്‍ക്ക് പുറത്തുള്ളവര്‍ക്കും ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ തടസ്സം നേരിടില്ല.

അതേസമയം, സര്‍ക്കാര്‍ നിരോധിച്ച ടിക്ക്‌ടോക്ക് ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി. ടിക് ടോകിന് പുറമേ ഷെയര്‍ ഇറ്റ്, ഹലോ, യുസി ബ്രൗസര്‍, യു കാം മേക്കപ്പ്, എംഐ കമ്യൂണിറ്റി, ന്യൂസ് ഡോഗ്, എക്‌സന്‍ഡര്‍, കാം സ്‌കാനര്‍, യുസി ന്യൂസ്്, വി ചാറ്റ്, യു വീഡിയോ, എംഐ വീഡിയോ കോള്‍ ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്.ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com