ബാ​​​ങ്ക് ല​​​യനം : 27ന് ​​​അ​​​ഖി​​​ലേ​​​ന്ത്യാ ബാ​​​ങ്ക് പ​​​ണി​​​മു​​​ട​​​ക്ക്

ഓ​​​ള്‍ ഇ​​​ന്ത്യ ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍, ഓ​​​ള്‍ ഇ​​​ന്ത്യ ബാ​​​ങ്ക് ഓ​​​ഫീ​​​സേ​​​ഴ്‌​​​സ് എ​​​ന്നി​​​വ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാണ് സമരം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊ​​​ച്ചി: ബാ​​​ങ്ക് ല​​​യ​​​ന​​​ നീക്കത്തിനെതിരെ 27ന് ​​​അ​​​ഖി​​​ലേ​​​ന്ത്യാ ബാ​​​ങ്ക് പ​​​ണി​​​മു​​​ട​​​ക്ക്. ഓ​​​ള്‍ ഇ​​​ന്ത്യ ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍, ഓ​​​ള്‍ ഇ​​​ന്ത്യ ബാ​​​ങ്ക് ഓ​​​ഫീ​​​സേ​​​ഴ്‌​​​സ് എ​​​ന്നി​​​വ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാണ് സമരം. ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​രും ഓ​​​ഫീ​​​സ​​​ര്‍​മാ​​​രും പ​​​ണി​​​മു​​​ട​​​ക്കിൽ പങ്കെടുക്കും. 

പത്തു ബാ​​​ങ്കു​​​ക​​​ളു​​​ടെ ല​​​യ​​​ന​​​നീ​​​ക്കം ഉ​​​പേ​​​ക്ഷി​​​ക്കു​​​ക, ല​​​യ​​​നം വ​​​ഴി ആ​​​റു ബാ​​​ങ്കു​​​ക​​​ള്‍ അ​​​ട​​​ച്ചു​​​പൂ​​​ട്ടു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക, ഐ​​​ഡി​​​ബി​​​ഐ ബാ​​​ങ്കി​​​നെ സ്വ​​​കാ​​​ര്യ​​​വ​​​ത്ക്ക​​​രി​​​ക്കാ​​തി​​രി​​ക്കു​​ക, ജ​​​ന​​​വി​​​രു​​​ദ്ധ ബാ​​​ങ്കിം​​​ഗ് പ​​​രി​​​ഷ്‌​​​ക്കാ​​​ര​​​ങ്ങ​​​ള്‍ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക, വ​​​ന്‍​കി​​​ട കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ള്‍ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​ന്‍ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ക, നി​​​ക്ഷേ​​​പ പ​​​ലി​​​ശ ഉ​​​യ​​​ര്‍​ത്തു​​​ക, സ​​​ര്‍​വീ​​​സ് ചാ​​​ര്‍​ജു​​​ക​​​ള്‍ കു​​​റ​​​യ്ക്കു​​​ക എ​​​ന്നീ ആ​​വ​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് സ​​​മ​​​രം.

10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ ഇന്നലെയാണ് അംഗീകാരം നല്‍കിയത്. അടുത്തമാസം ഒന്നിന് തീരുമാനം പ്രാബല്യത്തിലാകും. കഴിഞ്ഞ ആഗസ്റ്റ് 30 നാണ് ലയനം പ്രഖ്യാപിച്ചത്. 

സിന്‍ഡിക്കേറ്റ് ബാങ്കിനെ കാനറാ ബാങ്കില്‍ ലയിപ്പിക്കും. അലഹാബാദ് ബാങ്കിനെ ഇന്ത്യന്‍ ബാങ്കില്‍ ലയിപ്പിക്കും. ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കും. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കിലും ലയിപ്പിക്കും. 

കഴിഞ്ഞ ഏപ്രിലില്‍ വിജയബാങ്കിനെയും ദേന ബാങ്കിനെയും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിച്ചിരുന്നു. 2017ല്‍ എസ്ബിടി അടക്കം അഞ്ച് സ്റ്റേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യില്‍ ലയിപ്പിച്ചിരുന്നു. കൂടുതല്‍ ലയനങ്ങള്‍ പരിഗണനയിലില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com