350 ജിബി ഡേറ്റ, മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 12,000 മിനിറ്റ് സൗജന്യം; ദീര്‍ഘകാല പ്ലാനുമായി ജിയോ

കഴിഞ്ഞ വര്‍ഷം പിന്‍വലിച്ച പ്ലാനാണ് വീണ്ടും ജിയോ പൊടിതട്ടിയെടുത്തിരിക്കുന്നത്
350 ജിബി ഡേറ്റ, മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 12,000 മിനിറ്റ് സൗജന്യം; ദീര്‍ഘകാല പ്ലാനുമായി ജിയോ

ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്ക് മുന്‍പ് 2121 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച റിലയന്‍സ് ജിയോ മറ്റൊരു ആകര്‍ഷണീയമായ ദീര്‍ഘകാല പ്ലാനുമായി വീണ്ടും രംഗത്ത്. കഴിഞ്ഞ വര്‍ഷം പിന്‍വലിച്ച പ്രീപെയ്ഡ് പ്ലാന്‍ പ്ലാനാണ് വീണ്ടും ജിയോ പൊടിതട്ടിയെടുത്തിരിക്കുന്നത്.

360 ദിവസം കാലാവധിയുളള 4999 രൂപയുടെ പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. ജിയോ ഫോണുകളിലേക്ക് പരിധിയില്ലാതെ വിളിക്കാം. എന്നാല്‍ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 12000 മിനിറ്റ് വരെയാണ് സൗജന്യം. അതിന് ശേഷം മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുളള ഓരോ വിളിക്കും പണം ഈടാക്കും. പ്രതിദിനം 100 എസ്എംഎസ് സൗജന്യമാണ്.  

ഫോര്‍ ജി സ്പീഡോടെ 350 ജിബി ഡേറ്റയാണ് ഈ കാലയളവില്‍ ലഭിക്കുക. കാലാവധി തീരും മുന്‍പ് നിര്‍ദിഷ്ട ഡേറ്റ ഉപയോഗിച്ച് തീര്‍ന്നാല്‍, ഉപഭോക്താവില്‍ നിന്ന് ചാര്‍ജ്ജ് ഈടാക്കും. ഇതിന് പുറമേ ഡേറ്റ സ്പീഡും കുറവായിരിക്കും. പിന്നീടുളള ഡേറ്റ ഉപയോഗത്തിന് 64കെബിപിഎസ് സ്പീഡാണ് ലഭിക്കുക. 

കഴിഞ്ഞ ദിവസം 2020 രൂപയുടെ പ്ലാന്‍ ഭേദഗതി ചെയ്താണ് 2121 രൂപയുടെ പ്ലാന്‍ ജിയോ അവതരിപ്പിച്ചത്. കാലാവധി വെട്ടിച്ചുരുക്കിയാണ് ഈ പ്ലാന്‍ അവതരിപ്പിച്ചത്.29 ദിവസത്തിന്റെ കുറവാണ് വരുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com