അത്യാവശ്യ കോളുകൾക്കിടയിലും ‘കൊറോണ ചുമ’; വൈറസ് സന്ദേശം ഒഴിവാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം 

ഓരോ തവണ ഫോൺ വിളിക്കുമ്പോഴും കൊറോണ മുന്നറിയിപ്പ് ആവർത്തിച്ച് കേൾക്കേണ്ടിവരുന്നത് പലരെയും അസ്വസ്ഥരാക്കുകയാണ്
അത്യാവശ്യ കോളുകൾക്കിടയിലും ‘കൊറോണ ചുമ’; വൈറസ് സന്ദേശം ഒഴിവാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം 

ലോകമെമ്പാടും കൊറോണ വൈറസ് ഭീതിയിലായിരിക്കെ ശരിയായ അവബോധവും മുന്നറിയിപ്പും നൽകി പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കുകയാണ് സർക്കാരും സന്നദ്ധസംഘടനകളുമെല്ലാം. ഇത്തരത്തിലുള്ള മുന്നറിയിപ്പ് മാധ്യമങ്ങളിലൂടെ മാത്രമല്ല ഒരോ ഫോൺ കോളിലും ജനങ്ങളിലേക്കെത്തുകയാണ്. ഇതിന്റെ ഭാ​ഗമായി ടെലികോം കമ്പനികളെല്ലാം കോളർ ട്യൂൺ കൊറോണ വൈറസ് മുന്നറിയിപ്പ് ആണ് കേൾപ്പിക്കുന്നത്.

ബി‌എസ്‌എൻ‌എൽ, ജിയോ, എയർടെൽ തുടങ്ങിയ ടെലിക്കോം കമ്പനികൾ സർക്കാരിന്റെ കൊറോണ മുന്നറിയിപ്പ് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഒരു ചുമയിൽ തുടങ്ങി കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഡയൽട്യൂണിന് മുൻപുള്ള മുന്നറിയിപ്പ് തുടങ്ങുന്നത്. പിന്നീട്  കൊറോണ വൈറസിൽ നിന്ന് സുരക്ഷിതരാകാൻ ചെയ്യേണ്ട സുരക്ഷാ നടപടികളെക്കുറിച്ചും സന്ദേശത്തിൽ പറയുന്നു. 

ഇത് ആവർത്തിച്ച് കേൾക്കേണ്ടിവരുന്നത് പലരെയും ഇതിനോടകം അസ്വസ്ഥരാക്കുകയാണ്. അത്യാവശ്യ കോളുകൾക്ക് മുൻപ് പോലും സുദീർഘമായ ഈ സന്ദേശം ചിലർക്കെങ്കിലും ശല്യപ്പെടുത്തുന്നതായി തോന്നു. എന്നാൽ കൊറോണ വൈറസ് മുന്നറിയിപ്പ്  ഒഴിവാക്കാനും വഴിയുണ്ട്.

ആവശ്യമുള്ള വ്യക്തിക്ക് കോൾ ചെയ്തതിന് ശേഷം കൊറോണ വൈറസ് സന്ദേശം കേട്ടയുടനെ കീപാഡിലെത്തി 1 അമർത്തണം. ഇതോടെ കൊറോണ വൈറസ് മുന്നറിയിപ്പ് സന്ദേശം ഒഴിവാക്കുകയും റിംഗർ ടോൺ പതിവുപോലെ പ്ലേ ചെയ്യുകയും ചെയ്യും. ഓരോ തവണ ഫോൺ വിളിക്കുമ്പോഴും കൊറോണ മുന്നറിയിപ്പ് മറികടക്കാൻ ഇങ്ങനെ ചെയ്യണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com