തീരുവ ഉയര്‍ത്തിയിട്ടും ഇന്ധന വിലയില്‍ കുറവ്, പെട്രോള്‍ 72ല്‍ താഴെ

തീരുവ ഉയര്‍ത്തിയിട്ടും ഇന്ധന വിലയില്‍ കുറവ്, പെട്രോള്‍ 72ല്‍ താഴെ
തീരുവ ഉയര്‍ത്തിയിട്ടും ഇന്ധന വിലയില്‍ കുറവ്, പെട്രോള്‍ 72ല്‍ താഴെ

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ തീരുവ ഉയര്‍ത്തിയിട്ടും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില താഴേക്ക്. പെട്രോള്‍ ലിറ്ററിന്  17 പൈസയും ഡീസല്‍ 15 പൈസയുമാണ് ഇന്നു കുറഞ്ഞത്. പെട്രോള്‍ വില കൊച്ചിയില്‍ 72 രൂപയില്‍ താഴെയെത്തി.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തി.ത്. ലിറ്ററിന് മൂന്ന് രൂപയാണ് തീരുവ വര്‍ധന. 

പെട്രോള്‍ ലിറ്ററിന് 71.73 രൂപയാണ് കൊച്ചിയിലെ വില. ഡീസല്‍ 65.92 രൂപ. ഇന്നലെ പെട്രോളിന് 12  പൈസയും ഡീസലിന് 15 പൈസയും താഴ്ന്നിരുന്നു. 

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര അസംസ്‌കൃത എണ്ണ വില 30 ഡോളറിനു താഴേക്ക് എത്തിയിരുന്നു. എന്നാല്‍ ഇതിന് അനുസരിച്ച് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില താഴ്ന്നിരുന്നില്ല.  ഈയാഴ്ച മുതല്‍ വില താഴാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ്, കേന്ദ്ര സര്‍ക്കാര്‍ തീരുവ ഉയര്‍ത്തിയത്. ബെന്റ് ക്രൂഡിന്റെ വില ഉയര്‍ന്നു തുടങ്ങിയതും രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവും കണക്കിലെടുക്കുമ്പോള്‍ രാജ്യത്തെ ഇന്ധന വില ഇനി കൂടുതല്‍ താഴാനിടയില്ലെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com