ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് കുറയാന്‍ സാധ്യത; ബാങ്കുകള്‍ക്ക് ഒരു ലക്ഷം കോടി രൂപ അനുവദിച്ച് റിസര്‍വ് ബാങ്ക് 

സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ബാങ്കുകള്‍ക്ക് കൂടുതല്‍ പണലഭ്യത ഉറപ്പാക്കാന്‍ നടപടികളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് കുറയാന്‍ സാധ്യത; ബാങ്കുകള്‍ക്ക് ഒരു ലക്ഷം കോടി രൂപ അനുവദിച്ച് റിസര്‍വ് ബാങ്ക് 

മുംബൈ: സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ബാങ്കുകള്‍ക്ക് കൂടുതല്‍ പണലഭ്യത ഉറപ്പാക്കാന്‍ നടപടികളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ദീര്‍ഘകാലത്തേയ്ക്ക് ബാങ്കുകള്‍ക്ക് പണലഭ്യത ഉറപ്പാക്കാനുളള നടപടികള്‍ക്കാണ് റിസര്‍വ് ബാങ്ക് രൂപം നല്‍കിയത്. നിലവിലെ റിപ്പോനിരക്കില്‍ ഒരു ലക്ഷം കോടി രൂപ അനുവദിക്കാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം.

ദീര്‍ഘകാല വായ്പ ലഭിക്കുന്നതോടെ ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് കുറയാന്‍ ഇടയാക്കുമെന്നും കണക്കുകൂട്ടുന്നു. ഇത്തരം നടപടികളിലൂടെ സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. വരുംദിവസങ്ങളില്‍ പലിശനിരക്ക് കുറയ്ക്കാനുളള സാധ്യത തളളിക്കളയാന്‍ കഴിയില്ലെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് സൂചിപ്പിച്ചു.

കോവിഡ് 19 രോഗവ്യാപനം സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പഠിച്ചുവരികയാണ്. ഇതനുസരിച്ച് പലിശനിരക്കില്‍ തീരുമാനം എടുക്കുന്നതിന് ഉചിതമായ സമയം നിശ്ചയിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.  കൊറൊണ വൈറസ് പടര്‍ന്നുപിടിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കും. ടൂറിസം, എയര്‍ലൈന്‍സ്, തുടങ്ങിയ മേഖലകളെയെല്ലാം ഇത് ബാധിച്ച് തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com