ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് ഒരു മാസം അധിക സമയം അനുവദിച്ചു

കോവിഡ് പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങള്‍ അടച്ചിട്ട സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് ഒരുമാസത്തെ അധികസമയം അനുവദിച്ചു
ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് ഒരു മാസം അധിക സമയം അനുവദിച്ചു

ന്യൂഡല്‍ഹി: കോവിഡ് പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങള്‍ അടച്ചിട്ട സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് ഒരുമാസത്തെ അധികസമയം അനുവദിച്ചു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണിത്. 

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും വിവിധ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഇത് ബാധകമാണ്. പ്രീമിയം അടയ്ക്കുന്നതിന് ഒരു മാസത്തെ സാവകാശം അനുവദിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടതായി ഐആര്‍ഡിഎയുടെ അറിയിപ്പില്‍ പറയുന്നു.  പ്രീമിയം അടയ്ക്കുന്നത് വൈകുന്നത് പോളിസി തുടരുന്നതിന് തടസ്സമാവരുതെന്നും ഐആര്‍ഡിഎ മുന്നറിയിപ്പ് നല്‍കി. നോ ക്ലെയിം ബോണസും ലഭ്യമാക്കണം.

പോളിസി ഉടമകള്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനായി സാധ്യമായ മറ്റുവഴികള്‍ തേടണമെന്നും സര്‍ക്കുലറിലുണ്ട്. ടെലിഫോണ്‍ വഴിയോ ഡിജിറ്റില്‍ സാധ്യതകളുപയോഗിച്ചോ സേവനംനല്‍കാന്‍ തയ്യാറാകണം.  പ്രവര്‍ത്തിക്കുന്ന ഓഫീസുകളുടെ വിവരങ്ങളും പ്രീമിയം അടയ്ക്കുന്നതിനും പോളിസികള്‍ പുതുക്കുന്നതിനും ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും ക്ലെയിം തീര്‍പ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ നല്‍കണമെന്നും ഐആര്‍ഡിഎ നിര്‍ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com