ഇന്റര്‍നെറ്റ് ഉപയോഗം കുത്തനെ കുടി; എച്ച്ഡി, അള്‍ട്രാ എച്ച്ഡി സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍

ഇന്റര്‍നെറ്റ് ഉപയോഗം കുത്തനെ കുടി; എച്ച്ഡി, അള്‍ട്രാ എച്ച്ഡി സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍
ഇന്റര്‍നെറ്റ് ഉപയോഗം കുത്തനെ കുടി; എച്ച്ഡി, അള്‍ട്രാ എച്ച്ഡി സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് ലാക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗം കുതിച്ചുയര്‍ന്നു. മുപ്പതു ശതമാനത്തിന്റെ വരെ വര്‍ധനയുണ്ടായതായാണ് കണക്കുകള്‍. ഈ പശ്ചാത്തലത്തില്‍ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ എച്ച്ഡി, അള്‍ട്രാ എച്ച്ഡി ട്രാന്‍സ്മിഷന്‍ നിര്‍ത്തിവച്ചു.

എച്ച്ഡി, അള്‍ട്രാ എച്ച്ഡി ട്രാന്‍സ്മിഷന്‍ നിര്‍ത്തുകയാണെന്ന് സോണി, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, വിയാകോം 18, എംഎക്‌സ് പ്ലയര്‍, ഹോട്ട് സ്റ്റാര്‍, സീ, ടിക് ടോക്ക്, നെറ്റ് ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം എന്നിവ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്റര്‍നെറ്റ് ഉപയോഗം ഇനിയും ഉയരുകയും അതുവഴി അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുകയും ചെയ്യുന്നത് ഒഴിവാക്കാനാണ് നടപടി.

രാജ്യം മുഴുവനുമുള്ള ലോക്ക്ഡൗണ്‍ ഇന്നലെ അര്‍ധരാത്രി പ്രാബല്യത്തില്‍ വരുന്നതിനു മുമ്പു തന്നെ ഒട്ടുമിക്ക സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരുന്നു. ഒട്ടേറെ മേഖലഖകളിലുള്ളവര്‍ വീട്ടിലിരുന്ന് ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് ജോലി ചെയ്യുന്നത്. ഇതിനു പുറമേ വിനോദത്തിനായി ആളുകള്‍ കൂടുതലായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുക കൂടി ചെയ്തതോടെ ഉപയോഗം കുതിച്ചുയര്‍ന്നു.

രാജ്യത്തിന്റെ വിശാല താത്പര്യവും ഉപയോക്താക്കളുടെ താത്പര്യവും പരിഗണിച്ചാണ് എച്ച്ഡി, അള്‍ട്രാ എച്ച്ഡി സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതെന്ന് കമ്പനികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഡേറ്റ ഉപയോഗിക്കാന്‍ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഉപയോക്താക്കളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com