ബാങ്കുകളുടെ പ്രവൃത്തിസമയം പുതുക്കി; വിശദാംശങ്ങള്‍ അറിയാം

രാജ്യമൊട്ടാകെ 21 ദിവസം അടച്ചിടാന്‍ തീരുമാനിച്ചതോടെ ബാങ്കുകള്‍ പ്രവൃത്തിസമയം ക്രമീകരിച്ചു
ബാങ്കുകളുടെ പ്രവൃത്തിസമയം പുതുക്കി; വിശദാംശങ്ങള്‍ അറിയാം

കൊച്ചി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ 21 ദിവസം അടച്ചിടാന്‍ തീരുമാനിച്ചതോടെ ബാങ്കുകള്‍ പ്രവൃത്തിസമയം ക്രമീകരിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകള്‍ പ്രവൃത്തിസമയത്തില്‍ മാറ്റംവരുത്തിയത്.

കുറഞ്ഞ ജീവനക്കാരെവെച്ചാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്കിന്റെ ശാഖകളിലെത്തുന്നവരുടെ എണ്ണംകുറയ്ക്കാന്‍ നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ പരമാവധി ഉപയോഗിക്കണമെന്ന് ഉപഭോക്താക്കളോട് ബാങ്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രവര്‍ത്തന സമയത്തില്‍ മാറ്റംവരുത്തിയിട്ടില്ലെങ്കിലും ഉപഭോക്താക്കള്‍ ഇടപാടുകള്‍ക്കായി ശാഖകളില്‍ എത്തുന്നത് കുറയ്ക്കണമെന്നാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ആവശ്യം. ജീവനക്കാരുടെ എണ്ണം കുറവായതിനാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ തയ്യാറാകണമെന്നും ട്വിറ്ററിലൂടെ ബാങ്ക് നിര്‍ദേശം നല്‍കി. 

ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 2വരെയാകും എച്ച്ഡിഎഫ്‌സി ബാങ്ക് പ്രവര്‍ത്തിക്കുക. പാസ്ബുക്ക് പുതുക്കല്‍, വിദേശ കറന്‍സി വാങ്ങല്‍ തുടങ്ങിയ സേവനങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.ശാഖകളില്‍ ജീവനക്കാര്‍ നാമമാത്രമായതിനാല്‍ പരമാവധി പേര്‍ ബാങ്കിലെത്താതെ ഇടപാട് നടത്തണമെന്നാണ് ഐസിഐസിഐ ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്കിങ് സേവനങ്ങള്‍ക്കായി ഐ മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നി സേവനങ്ങള്‍ ഉപയോഗിക്കണമെന്നും ഐസിഐസിഐയുടെ അറിയിപ്പില്‍ പറയുന്നു.

തിങ്കളാഴ്ച മുതല്‍ ശനിയാഴ്ചവരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാകും കൊട്ടക് മഹീന്ദ്ര ബാങ്ക് പ്രവര്‍ത്തിക്കുക. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കിന് അവധിയായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com