കോവിഡ്: ആശ്വാസനടപടിയുമായി റിസര്‍വ് ബാങ്ക്, പലിശനിരക്ക് കുറച്ചു, ഭവന വാഹന വായ്പനിരക്കുകള്‍ കുറയും

സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ ഉത്തേജനം പകരാന്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചു
കോവിഡ്: ആശ്വാസനടപടിയുമായി റിസര്‍വ് ബാങ്ക്, പലിശനിരക്ക് കുറച്ചു, ഭവന വാഹന വായ്പനിരക്കുകള്‍ കുറയും

ന്യൂഡല്‍ഹി:  പടര്‍ന്നു പിടിക്കുന്ന കോവിഡില്‍ നിന്ന് സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ നടപടികളുമായി റിസര്‍വ് ബാങ്ക്. സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ ഉത്തേജനം പകരാന്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചു. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ നിരക്കായ റീപ്പോനിരക്ക് 0.75 ശതമാനം കുറച്ചു. ഇതോടെ റീപ്പോനിരക്ക് 4.4 ശതമാനമായി. 

റിസര്‍വ് ബാങ്കില്‍ ബാങ്കുകള്‍ക്കുളള നിക്ഷേപത്തിന് നല്‍കുന്ന നിരക്കായ റീവേഴ്‌സ് റീപ്പോനിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. 0.90 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്.  രാജ്യം അസാധാരണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.

തുടര്‍ച്ചയായി അഞ്ചുതവണ പലിശനിരക്ക് കുറച്ചതിന് ശേഷം കഴിഞ്ഞ തവണ ചേര്‍ന്ന റിസര്‍വ് ബാങ്കിന്റെ വായ്പനയ അവലോകന യോഗത്തില്‍ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ കോവിഡ് സമ്പദ്‌വ്യവസ്ഥയില്‍ ആഘാതം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com