ലോക്ക്ഡൗണിലായ ജിയോ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത, ദിവസേന രണ്ട് ജിബി ഡാറ്റ സൗജന്യം

രണ്ട് ജിബി അതിവേഗ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ വേഗത 64 കെബിപിഎസ് ആയി കുറയും. ഏപ്രില്‍ ഒന്ന് വരെയാണ് ഈ ഓഫര്‍ നിലനില്‍ക്കുക
ലോക്ക്ഡൗണിലായ ജിയോ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത, ദിവസേന രണ്ട് ജിബി ഡാറ്റ സൗജന്യം
മുംബൈ : കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി രാജ്യത്ത് സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക്ഡൗണിലായ ജിയോ ഉപയോക്താക്കൾക്ക് സന്തോഷകരമായ തീരുമാനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ. ദിവസേന രണ്ട് ജിബി ഡാറ്റ ലഭിക്കുന്ന 'ജിയോ ഡാറ്റാ പാക്ക്' ഓഫറുമായാണ് റിലയന്‍സ് ജിയോ രം​ഗത്തെത്തിയത്.
രണ്ട് ദിവസം മുമ്പാണ് ജിയോ ഈ ഓഫര്‍ പ്രഖ്യാപിച്ചത് എന്ന് ഇടി ടെലികോം റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ജിബി അതിവേഗ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ വേഗത 64 കെബിപിഎസ് ആയി കുറയും. ഏപ്രില്‍ ഒന്ന് വരെയാണ് ഈ ഓഫര്‍ നിലനില്‍ക്കുക. ഈ ഓഫര്‍ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ പ്രത്യേകം റീച്ചാര്‍ജുകള്‍ ചെയ്യുകയോ പണം മുടക്കുകയോ വേണ്ട. ജിയോ നേരിട്ട് സൗജന്യമായി ഈ ഓഫര്‍ ആക്റ്റിവേറ്റ് ചെയ്യും. എന്നാല്‍ എപ്പോഴെല്ലാം ആണ് അത് ചെയ്യുന്നത് എന്ന് വ്യക്തമല്ല.
ജിയോ ഡാറ്റാ പാക്കില്‍ ഡാറ്റാ ബാലന്‍സ് മാത്രമേ  ഉണ്ടാവൂ. വോയ്‌സ് കോളും സൗജന്യ എസ്എംഎസുകളും ഉണ്ടാവില്ല. മുമ്പും പ്രത്യേക സന്ദര്‍ഭങ്ങളില്‍ ജിയോ ഒസൗജന്യ ഡാറ്റ ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.  ഇപ്പോള്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ ആയ സാഹചര്യത്തിലാണ് ഡാറ്റ സൗജന്യമായി നല്‍കുന്നത്.
അതേസമയം നാല് ദിവസം മാത്രമാണ് ഓഫറിന്റെ വാലിഡിറ്റി. അതായത് നാല് ദിവസത്തേക്ക് ആകെ എട്ട് ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. ഓഫര്‍ നിങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ടോ എന്നറിയാന്‍ മൈ ജിയോ ആപ്പില്‍ വ്യൂ പ്ലാന്‍ എന്നത് തുറന്നു നോക്കുക. നിങ്ങള്‍ക്ക് ജിയോ ഡാറ്റാ പാക്ക് ആക്റ്റിവേറ്റ് ആയിട്ടുണ്ടെങ്കില്‍ അതില്‍ കാണാം. അല്ലെങ്കില്‍ ആപ്ലിക്കേഷനിലെ മെനു തുറന്ന് സ്റ്റേറ്റ്‌മെന്റ്‌സ് എടുത്താല്‍ മതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com