എണ്ണ വില കൂപ്പുകുത്തി, 18 വര്‍ഷത്തെ താഴ്ന്നനിലയില്‍; രണ്ടാഴ്ചയിലേറെയായി മാറ്റമില്ലാതെ ഇന്ത്യയില്‍ ഇന്ധന വില

18 വര്‍ഷത്തെ താഴ്ന്നനിലയിലേക്ക് എണ്ണ വില കൂപ്പുകുത്തി
എണ്ണ വില കൂപ്പുകുത്തി, 18 വര്‍ഷത്തെ താഴ്ന്നനിലയില്‍; രണ്ടാഴ്ചയിലേറെയായി മാറ്റമില്ലാതെ ഇന്ത്യയില്‍ ഇന്ധന വില

ന്യൂഡല്‍ഹി: കോവിഡ് ഭീതിയില്‍ തകര്‍ന്നടിഞ്ഞ് അസംസ്‌കൃത എണ്ണ വില. 18 വര്‍ഷത്തെ താഴ്ന്നനിലയിലേക്ക് എണ്ണ വില കൂപ്പുകുത്തി. ലോകമൊട്ടാകെ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധ ലോക സമ്പദ്‌വ്യവസ്ഥയില്‍ പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിന്റെ ചുവടുപിടിച്ച് ആവശ്യകത കുറഞ്ഞതാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്.

ബാരലിന് 20 ഡോളര്‍ എന്ന നിലയിലാണ് അസംസ്‌കൃത എണ്ണ വില താഴ്ന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് 22 ഡോളര്‍ എന്ന നിലവാരത്തിലാണ് വ്യാപാരം തുടരുന്നത്. കോവിഡ് വ്യാപനം തടയുന്നതിന് ലോകരാജ്യങ്ങള്‍ പലതും അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ആവശ്യകത കുറഞ്ഞ പശ്ചാത്തലത്തില്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ എണ്ണ കമ്പനികളും നിര്‍ബന്ധിതരായിരിക്കുകയാണ്.

അതേസമയം ഇന്ത്യയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. അസംസ്‌കൃത എണ്ണവില ഗണ്യമായി താഴ്ന്നിട്ടും അതിന് അനുപാതികമായ കുറവ് ഇന്ധനവിലയില്‍ വരുത്താന്‍ എണ്ണ കമ്പനികള്‍ തയ്യാറായിട്ടില്ല. അതിനിടെ, വരുമാനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുകയും ചെയ്തു. നിലവില്‍ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും യഥാക്രമം 71 രൂപ 76 പൈസ, 65 രൂപ 92 പൈസ എന്നിങ്ങനെയാണ് വില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com