വില പുനര്‍ നിര്‍ണയം പുനരാരംഭിക്കുന്നു; പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നേക്കും

വില പുനര്‍ നിര്‍ണയം പുനരാരംഭിക്കുന്നു; പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നേക്കും
വില പുനര്‍ നിര്‍ണയം പുനരാരംഭിക്കുന്നു; പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നേക്കും

ന്യൂഡല്‍ഹി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന ദിവസേനയുള്ള പെട്രോള്‍, ഡീസല്‍ വില പുനര്‍ നിര്‍ണയം എണ്ണ കമ്പനികള്‍ പുനരാരംഭിക്കുന്നു. ഈ മാസം അവസാനത്തോടെ വില പുനര്‍ നിര്‍ണയം തുടങ്ങുമെന്നാണ് സൂചന. ഇതോടെ രാജ്യത്ത് ഇന്ധന വില ഉയര്‍ന്നേക്കും.

അടുത്ത ആഴ്ചയോടെ ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയോ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയോ ചെയ്യുമെന്നാണ് എണ്ണ കമ്പനികള്‍ കരുതുന്നത്. അങ്ങനെയെങ്കില്‍ വില പുനര്‍ നിര്‍ണയവും തുടങ്ങാനുള്ള ആലോചനയിലാണ് കമ്പനികള്‍. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം വന്ന ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

ഇപ്പോഴത്തെ നിലയില്‍ വില പുനര്‍ നിര്‍ണയം തുടങ്ങിയാല്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുമെന്നാണ് സൂചന. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയിലെ എണ്ണ വില കൂപ്പുകുത്തിയെങ്കിലും കഴിഞ്ഞ ആഴ്ചകളില്‍ അന്‍പതു ശതമാനത്തോളം തിരിച്ചു കയറിയിട്ടുണ്ട്. ഇത് പുനര്‍ നിര്‍ണയത്തില്‍ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.

മാര്‍ച്ച് 16നു ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില പുനര്‍ നിര്‍ണയച്ചിട്ടില്ല. എന്നാല്‍ മാര്‍ച്ചില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 30 ഡോളറിനു താഴെ വരെ എത്തിയിരുന്നു. പുനര്‍ നിര്‍ണയം ഇല്ലാത്തതിനാല്‍ ഇതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല. കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാര്‍ തീരുവ കുത്തനെ കൂട്ടിയതോടെ പുനര്‍ നിര്‍ണയം പുനരാരംഭിച്ചാലും ഉപഭോക്താക്കള്‍ക്കു വിലക്കുറവിന്റെ ഗുണം ലഭിക്കില്ലെന്ന് വ്യക്തം. അതേസമയം രാജ്യാന്തര വിപണിയില്‍ വില തിരിച്ചുകയറുന്നതിന്റെ വിഹിതം അവര്‍ നല്‍കേണ്ടിയും വരുമെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com