35,000 പിന്നിട്ട് സ്വര്‍ണത്തിന്റെ കുതിപ്പ്; റെക്കോര്‍ഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th May 2020 10:56 AM |
Last Updated: 18th May 2020 10:57 AM | A+A A- |

സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്ന് പവന് 35,040 രൂപ എന്ന നിലയിലേക്ക് സ്വർണവിലയെത്തി. 4380 രൂപയാണ് ഗ്രാമിന്റെ വില.
ഇത് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡ് മറികടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ മാറ്റമാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.
ശനിയാഴ്ച പവന് 400 രൂപ ഉയര്‍ന്ന് വില 34,800 രൂപയിലേക്കെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഇപ്പോഴും സ്വർണത്തിന് 1,700 ഡോളറിന് മുകളിലാണ് നിരക്ക്. കേന്ദ്ര ബാങ്കുകളും സര്‍ക്കാരുകളും സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവില കുതിക്കാനിടയാക്കയിത്. 2021-ഓടെ ഔൺസിന് 3,000 ഡോളർ വരെ വില എത്തിയേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്.