സ്വര്‍ണവില 34500ല്‍, പവന് 160 രൂപ കുറഞ്ഞു
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st May 2020 10:11 AM |
Last Updated: 21st May 2020 10:11 AM | A+A A- |

കൊച്ചി: റെക്കോര്‍ഡ് നിലവാരം കുറിച്ച ശേഷം താഴേക്ക് പോയ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34520 രൂപയായി. ഗ്രാമിനും സമാനമായ ഇടിവുണ്ടായിട്ടുണ്ട്. 20 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4315 രൂപയായി.
ആഗോളതലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. ഇതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഓഹരി വിപണികള്‍ തകര്‍ച്ച നേരിടുകയാണ്. ഈ സാഹചര്യത്തില്‍ സ്വര്‍ണ നിക്ഷേപം കൂടുതല്‍ സുരക്ഷിതമാണ് എന്ന വിലയിരുത്തലിലാണ് നിക്ഷേപകര്‍.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ ഉയര്‍ന്നിരുന്നു. തിങ്കളാഴ്ചയാണ് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. പവന് 35000 രൂപയ്ക്ക് മുകളിലാണ് വ്യാപാരം നടന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച 520 രൂപയുടെ ഇടിവുണ്ടായി. ബുധനാഴ്ച വീണ്ടും തിരിച്ചുകയറുമെന്ന പ്രതീതീ ജനിപ്പിച്ചുവെങ്കിലും ഇന്ന് വീണ്ടും താഴുകയായിരുന്നു.