ആ പേടി ഇനി വേണ്ട; പ്രൊഫൈൽ ലോക്ക് ചെയ്യാം; പുതിയ ഫീച്ചറുമായി ഫെയ്സ്ബുക്ക്

ആ പേടി ഇനി വേണ്ട; പ്രൊഫൈൽ ലോക്ക് ചെയ്യാം; പുതിയ ഫീച്ചറുമായി ഫെയ്സ്ബുക്ക്
ആ പേടി ഇനി വേണ്ട; പ്രൊഫൈൽ ലോക്ക് ചെയ്യാം; പുതിയ ഫീച്ചറുമായി ഫെയ്സ്ബുക്ക്

പയോക്തക്കാൾക്കായി ശ്രദ്ധേയമായൊരു ഫീച്ചർ അവതരിപ്പിച്ച് ഫെയ്സ്ബുക്ക്. ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈലുകള്‍ ലോക്കു ചെയ്യാൻ സാധിക്കുന്നതാണ് പുതിയ ഫീച്ചർ. ഇനി മുതൽ ചങ്ങാതിമാരല്ലാത്ത ആരെയും പേജില്‍ പങ്കിട്ട ഫോട്ടോകളില്‍ നിന്നും പോസ്റ്റുകളില്‍ നിന്നും അകറ്റി നിര്‍ത്താൻ സാധിക്കുമെന്നതാണ് പ്രൊഫൈൽ ലോക്കിന്റെ സവിശേഷത. 

ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും എല്ലാ ഉപയോക്താക്കള്‍ക്കും ഇത് പ്രയോജനപ്പെടുത്താനാകും. അടുത്തയാഴ്ചയില്‍ തന്നെ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാകും.

നേരത്തെ ഫെയ്‌സ്ബുക്കില്‍ അവതരിപ്പിച്ച പ്രൊഫൈല്‍ പിക്ചര്‍ ഗാര്‍ഡിന്റെ പിന്‍ഗാമിയെന്നോണമാണ് പ്രൊഫൈല്‍ മുഴുവന്‍ അപരിചിതരില്‍ നിന്നു മറച്ചുവെക്കാനാകുന്ന പ്രൊഫൈല്‍ ലോക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ അഭിപ്രായം സ്വീകരിച്ചാണ് ഇത് ഒരുക്കിയിട്ടുള്ളത് എന്ന്  ഫെയ്സ്ബുക്ക് പ്രൊഡക്റ്റ് മാനേജര്‍ റോക്സ്ന ഇറാനി പറഞ്ഞു. 

''ഞങ്ങള്‍ ആദ്യം ആരംഭിച്ചത് പ്രൊഫൈലിലാണ്, കാരണം പങ്കുവെക്കുന്ന ചിത്രങ്ങള്‍ ആരെങ്കിലും ഡൗണ്‍ലോഡ് ചെയ്ത് ഷെയര്‍ ചെയ്യുമോ എന്ന് സ്ത്രീകള്‍ ഭയപ്പെടുന്നു. സംരക്ഷണം പ്രൊഫൈല്‍ ചിത്രത്തില്‍ മാത്രം ഒതുക്കിയാല്‍ പോര എന്ന് ഞങ്ങള്‍ മനസിലാക്കുന്നു.'' ഇറാനി പറഞ്ഞു.

പ്രൊഫൈല്‍ ലോക്ക് ചെയ്ത് കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് അയാളുടെ പ്രൊഫൈല്‍ ചിത്രം മാത്രമേ കാണാന്‍ സാധിക്കൂ. പ്രൊഫൈല്‍ ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന ബാഡ്ജും കാണാം. പ്രൊഫൈല്‍ പേജിലെ മോര്‍ ഓപ്ഷനില്‍ പ്രൊഫൈല്‍ ലോക്ക് ചെയ്യാനുള്ള ഓപ്ഷനുണ്ടാവും. പ്രൊഫൈല്‍ ലോക്ക് ഓണ്‍ ചെയ്ത് കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് പബ്ലിക്ക് ആയി പോസ്റ്റുകള്‍ ഇടാന്‍ സാധിക്കില്ല. 

മറ്റുള്ളവര്‍ക്ക് ഒരാളെ ടാഗ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ആ പോസ്റ്റുകള്‍ ആയാള്‍ അനുവദിക്കുന്നത് വരെ ടൈം ലൈനില്‍ കാണില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com