ലേറ്റ് ഫീ അടയ്‌ക്കേണ്ടി വരില്ല; ഡ്രൈവിങ് ലൈസന്‍സ് അടക്കം വാഹന രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 31 വരെയാണ് വാഹനങ്ങളുടെ കാലാവധി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നീട്ടിനല്‍കിയത്
ലേറ്റ് ഫീ അടയ്‌ക്കേണ്ടി വരില്ല; ഡ്രൈവിങ് ലൈസന്‍സ് അടക്കം വാഹന രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി

ന്യൂഡല്‍ഹി: വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകളുടെ കാലാവധി നീട്ടി നല്‍കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 31 വരെയാണ് വാഹനങ്ങളുടെ കാലാവധി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നീട്ടിനല്‍കിയത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, വിവിധ പെര്‍മിറ്റുകള്‍, രജിസ്‌ട്രേഷന്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ ഉത്തരവ് ബാധകമാണ്.

രേഖകളുടെ കാലാവധി പുതുക്കുന്നതില്‍ കാലതാമസം വരുത്തിയവരില്‍ നിന്ന് ലേറ്റ് ഫീ ഈടാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രേഖകളുടെ കാലാവധി പുതുക്കുന്നതില്‍ ഫെബ്രുവരി ഒന്നുമുതല്‍ കാലതാമസം വരുത്തിയവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. അതായത് ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി തീരുന്ന രേഖകള്‍ക്കാണ് ഈ ഇളവ് ലഭിക്കുക. അതായത് ഈ രേഖകളുടെ കാലാവധി ജൂലൈ 31 വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടി നല്‍കി.

രാജ്യത്ത് കോവിഡ് വ്യാപനം ആരംഭിച്ചത് മാര്‍ച്ച് മാസത്തിലാണ്. വാഹന ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം രേഖകളുടെ കാലാവധി പുതുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ച്ച് 30 ന് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രേഖകളുടെ പുതുക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് ഇളവ് അനുവദിക്കും എന്നതായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com