സ്വർണ വിലയിൽ നേരിയ വർധനവ്; ഇന്ന് പവന് കൂടിയത് 120 രൂപ
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th May 2020 10:16 AM |
Last Updated: 28th May 2020 10:16 AM | A+A A- |

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 34,320 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4,290 രൂപ.
തുടർച്ചയായി നാല് ദിവസം മാറ്റമില്ലാതെ ഒരേ നിരക്കിൽ തുടരുകയായിരുന്നു സ്വർണ വില. ഇന്നലെ പവന് 600 രൂപയോളം കുറഞ്ഞിരുന്നു.
മെയ് 23 മുതലാണ് സ്വർണ വില പവന് 34,800 രൂപയിൽ എത്തിയത്. സർവകാല റെക്കോർഡ് ആയ 35,040 രൂപ എന്ന നിലവാരത്തിൽ വരെ സ്വർണ വില എത്തിയിരുന്നു. മെയ് 18-ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ ആയിരുന്നു വില. അഞ്ച് ദിവസം കൊണ്ട് പവന് 600 രൂപയോളമാണ് കുറഞ്ഞത്.