സീറ്റില്‍ ആളിരുന്നാല്‍ ചുവന്ന നിറം, സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചാല്‍ പച്ചയാകും;  ഇല്യുമിനേറ്റഡ് സീറ്റ് ബെല്‍റ്റ് ബക്കിളുമായി സ്‌കോഡ

സീറ്റില്‍ ആളിരുന്നാല്‍ ചുവന്ന നിറം, സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചാല്‍ പച്ചയാകും;  ഇല്യുമിനേറ്റഡ് സീറ്റ് ബെല്‍റ്റ് ബക്കിളുമായി സ്‌കോഡ

ലോകത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം വാഹനങ്ങളില്‍ അവതരിപ്പിക്കുന്നത്


ല്യുമിനേറ്റഡ് സീറ്റ് ബെല്‍റ്റ് ബക്കിള്‍ അവതരിപ്പിച്ച് സ്‌കോഡ. രാത്രിയാത്രയ്ക്കിടയില്‍ സീറ്റ് ബെല്‍റ്റ് അനായാസമായി ബക്കിളില്‍ ഉറപ്പിക്കാം എന്നതിനൊപ്പം അബദ്ധത്തില്‍ സീറ്റ് ബെല്‍റ്റ് ഇടാന്‍ മറന്നാല്‍ ഇതൊരു മുന്‍കരുതലായും പ്രവര്‍ത്തിക്കും എന്നതാണ് സവിശേഷത. ലോകത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം വാഹനങ്ങളില്‍ അവതരിപ്പിക്കുന്നത്. 

ട്രാന്‍സ്‌പെരന്റായി വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ബക്കിള്‍ സീറ്റില്‍ ആള് ഇരുന്നാലുടന്‍ ചുവന്ന നിറത്തിലേക്ക് മാറും. സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചാല്‍ ഇത് പച്ചയായി നിറം മാറും. ഇല്യുമിനേറ്റഡ് സീറ്റ് ബെല്‍റ്റ് ബക്കിളിന്റെ പേറ്റന്റ് സ്വന്തമാക്കിയിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ. 

ഡ്രൈവറുടെയും മറ്റ് കാര്‍ യാത്രികരുടെയും സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് ഈ കണ്ടുപിടുത്തമെന്ന് സ്‌കോഡ പറയുന്നു. യാത്രയിലായിരിക്കുമ്പോള്‍ പോലും കുട്ടികളുടെയും മറ്റ് സഹയാത്രികരുടെയും സീറ്റില്‍ സീറ്റ് ബെല്‍റ്റ് ബന്ധിപ്പിച്ചിട്ടുണ്ടോയെന്നും അത് ശരിയായി ബക്കിള്‍ ചെയ്തിട്ടുണ്ടോ എന്നും െ്രെഡവര്‍ക്ക് എളുപ്പത്തില്‍ കാണാന്‍ കഴിയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com