സ്വര്‍ണ വില കുതിക്കുന്നു; ഇന്നു വീണ്ടും വര്‍ധന

സ്വര്‍ണ വില കുതിക്കുന്നു; ഇന്നു വീണ്ടും വര്‍ധന

സ്വര്‍ണ വില കുതിക്കുന്നു; ഇന്നു വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പവന് 160 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ സ്വര്‍ണ വില 38,880 രൂപയായി. 4680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 

കഴിഞ്ഞ രണ്ടു ദിവസം തുടര്‍ച്ചയായി പവന് 320 രൂപ വീതം കൂടിയിരുന്നു. ആറു ദിവസത്തിനിടെ ആയിരത്തിലേറെ രൂപാണ് മഞ്ഞലോഹത്തിന് വര്‍ധിച്ചത്.

ആഗോള വിപണിയിലെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില ഉയരുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് വിപണിയില്‍ പ്രതിഫലിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പടെ കോവിഡ് വീണ്ടും വ്യാപിക്കുന്നതും വിലയെ സ്വാധീനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com