1640 രൂപയ്ക്ക് 'ലാവ ഫ്ളിപ്പ്'; ഒറ്റ ചാര്‍ജ്ജില്‍ മൂന്ന് ദിവസം വരെ ഉപയോഗം, പോളി കാര്‍ബണേറ്റ് ബോഡി, പുത്തന്‍ ഫീച്ചറുകള്‍

കുറഞ്ഞ വിലയ്ക്ക് ആകര്‍ഷണീയമായ ഫീച്ചര്‍ ഫോണുമായി തദ്ദേശീയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലാവ
1640 രൂപയ്ക്ക് 'ലാവ ഫ്ളിപ്പ്'; ഒറ്റ ചാര്‍ജ്ജില്‍ മൂന്ന് ദിവസം വരെ ഉപയോഗം, പോളി കാര്‍ബണേറ്റ് ബോഡി, പുത്തന്‍ ഫീച്ചറുകള്‍

ന്യൂഡല്‍ഹി: കുറഞ്ഞ വിലയ്ക്ക് ആകര്‍ഷണീയമായ ഫീച്ചര്‍ ഫോണുമായി തദ്ദേശീയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലാവ. ലാവ ഫ്ളിപ്പ് എന്ന പേരിലുള്ള ഫോണിന് 1640 രൂപയാണ് വിലയിട്ടിരിക്കുന്നത്. മടക്കുവാന്‍ കഴിയുന്ന സാങ്കേതികവിദ്യയായ ഫ്ളിപ്പ്ഡിസൈനാണ് ഇതിന്റെ പ്രത്യേകത.

രണ്ടു നിറത്തിലാണ് ലാവ ഫ്ളിപ്പ് കമ്പനി പുറത്തിറക്കിയത്. പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവയില്‍ ഫോണ്‍ ലഭ്യമാക്കും. ചെറുപ്പക്കാരെയും മുതിര്‍ന്നവരെയും ഒരേ പോലെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഫീച്ചറുകളാണ് ഈ ഫോണില്‍ ക്രമീകരിച്ചതെന്ന് കമ്പനി വക്താവ് തേജീന്ദര്‍ സിങ് പറഞ്ഞു.

2.4 ഇഞ്ച് ഡിസ്‌പ്ലേ, പോളി കാര്‍ബണേറ്റ് ബോഡി, 32 ജിബി വരെ എക്‌സ്പാന്‍ഡബിള്‍ മെമ്മറി തുടങ്ങി നിരവധി ഫീച്ചറുകളാണ് ഫോണിലുള്ളത്. രണ്ടു സിമ്മിടാന്‍ കഴിയുന്ന ഡ്യൂവല്‍ സിം സംവിധാനമുള്ള ഫോണിന് 1200 എംഎഎച്ച് ലിഥിയം അയോണ്‍ ബാറ്ററിയാണ് കരുത്ത് പകരുന്നത്. ഒറ്റ ചാര്‍ജ്ജില്‍ തന്നെ മൂന്ന് ദിവസം വരെ ബാറ്ററിയുടെ ചാര്‍ജ്ജ് നില്‍ക്കും.

വിജിഎ ക്യാമറ, ബ്ളിം​ഗ് കോള്‍ നോട്ടിഫിക്കേഷന്‍ അങ്ങനെ നിരവധി മറ്റു ഫീച്ചറുകളും ഫോണില്‍ സജ്ജമാക്കിയിട്ടുണ്ട്. 22 ഭാഷകളെ സപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com