സ്വർണവിലയിൽ വൻ ഇടിവ്; രാജ്യാന്തര വിപണിയിൽ പൊന്നിന്റെ തിളക്കം മങ്ങി 

ഇടിവ് ഇന്നുമുതൽ ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചേക്കും
സ്വർണവിലയിൽ വൻ ഇടിവ്; രാജ്യാന്തര വിപണിയിൽ പൊന്നിന്റെ തിളക്കം മങ്ങി 

രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വൻ ഇടിവ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ അവസാനിച്ചതോടെയാണ് വിപണിയിൽ സ്വർണവില കുറഞ്ഞത്. ഇടിവ് ഇന്നുമുതൽ ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചേക്കും. 

സ്പോട് ​ഗോൾഡിന്റെ വില വ്യാപാരത്തിനിടെ ഔൺസിന് (31.1​ഗ്രാം) 100 ഡോളർ വരെ ഇടിഞ്ഞ് 1865ഡോളർ വരെ എത്തി. അമേരിക്കയിൽ ജോ ബൈഡൻ അധികാരത്തിലെത്തിയതോടെ ധനവിപണിയിൽ സ്ഥിരതയുണ്ടാകുമെന്ന പ്രതീക്ഷയാണ് സ്വർണവിലയിൽ ഇടിവുണ്ടാക്കിയത്. കോവിഡ് വാക്സിൻ സംബന്ധിച്ച ശുഭസൂചനകളും സ്വർണവിലയിൽ പ്രതിഫലിച്ചിട്ടുണ്ട്. ഡോളർ കരുത്താർജിക്കുമെന്ന പ്രതീക്ഷയും വിലയിടിവിന് കാരണമാണ്. 

ഓഗസ്‌റ്റിൽ രാജ്യാന്തര സ്വർണവില 2,070 ഡോളർ വരെ ഉയർന്ന് റെക്കാഡിട്ടിരുന്നു. വില വൈകാതെ 1,750 ഡോളറിലേക്ക് കൂപ്പുകുത്തിയേക്കുമെന്നാണ് നിരീക്ഷകരുടെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com