ബാങ്കുകളില്‍ 15 ശതമാനം ശമ്പള വര്‍ധന, 2017 മുതല്‍ പ്രാബല്യം, കുടിശ്ശിക പണമായി നല്‍കും

ബാങ്കുകളില്‍ 15 ശതമാനം ശമ്പള വര്‍ധന, 2017 മുതല്‍ പ്രാബല്യം, കുടിശ്ശിക പണമായി നല്‍കും
ബാങ്കുകളില്‍ 15 ശതമാനം ശമ്പള വര്‍ധന, 2017 മുതല്‍ പ്രാബല്യം, കുടിശ്ശിക പണമായി നല്‍കും

മുംബൈ: മൂന്നു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ബാങ്ക് ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണത്തിന് കരാര്‍ ആയി. 15% ശമ്പളവര്‍ധന നല്‍കുന്ന അഞ്ചു വര്‍ഷത്തെ കരാര്‍ യൂണിയനുകളും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ഒപ്പുവച്ചു. 2017 നവംബര്‍ മുതല്‍ 2022 ഒക്ടോബര്‍ വരെയാണ് പുതിയ കരാറിനു പ്രാബല്യം. 

2017 മുതലുള്ള കുടിശിക പണമായി അക്കൗണ്ടിലേക്കു കൈമാറും. പുതിയ ശമ്പളം നല്‍കാന്‍ 7900 കോടി രൂപയുടെ അധികച്ചെലവാണ് ഉണ്ടാവുക. പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെ 35 ബാങ്കുകളിലെ എട്ടു ലക്ഷത്തോളം ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ശമ്പളം ലഭിക്കും. ഫാമിലി പെന്‍ഷന്‍ എല്ലാവര്‍ക്കും 30 ശതമാനമാക്കി.

പെന്‍ഷന്‍ പുനഃക്രമീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകാമെന്നു മാനേജ്‌മെന്റുകള്‍ സമ്മതിച്ചതായി കരാറില്‍ ഒപ്പുവച്ച ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ദേശീയ ജോയിന്റ് സെക്രട്ടറി കെ.എസ്. കൃഷ്ണ അറിയിച്ചു.

അതേസമയം ശമ്പള പരിഷ്‌കരണ കരാറില്‍ ഒപ്പുവച്ചിട്ടില്ലെന്നു ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com