ഇനി വീഡിയോ 'മ്യൂട്ട്' ചെയ്യാം; പുതിയ ഫീച്ചര്‍ ഒരുക്കാന്‍ വാട്‌സ്ആപ്പ്

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഉപയോക്കാക്കള്‍ക്ക് വീഡിയോ മ്യൂട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാന്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് തയ്യാറെടുക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഉപയോക്കാക്കള്‍ക്ക് വീഡിയോ മ്യൂട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാന്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് തയ്യാറെടുക്കുന്നു. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പങ്കുവെയ്ക്കുന്നതിന് മുന്‍പ് വീഡിയോ മ്യൂട്ട് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് ഒരുങ്ങുന്നത്. 

ബീറ്റ അപ്‌ഡേറ്റ് വേര്‍ഷനിലായിരിക്കും ഈ സേവനം ലഭിക്കുക. ഓപ്ഷനായി വീഡിയോ മ്യൂട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പരിഷ്‌കരിച്ച വാള്‍പേപ്പര്‍ ഫീച്ചറും മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചറും വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വ്യക്തികളുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നത്.

ഉടന്‍ തന്നെ ഇത് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാറ്റസ് അപ്‌ഡേറ്റായി വീഡിയോ പങ്കുവെയ്ക്കുമ്പോഴും ഈ സേവനം ലഭ്യമാകുന്ന തരത്തിലാണ് ഫീച്ചര്‍ വികസിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com