പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന ബ്രിട്ടന്‍ നിര്‍ത്തുന്നു; ലക്ഷ്യം ഹരിത വ്യവസായ വിപ്ലവം

പരിസ്ഥിതിക്ക് ഒപ്പം നില്‍ക്കാന്‍ ഇത് സഹായിക്കുന്നതിന് ഒപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും ബ്രിട്ടന്‍ കണക്കു കൂട്ടുന്നു
പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന ബ്രിട്ടന്‍ നിര്‍ത്തുന്നു; ലക്ഷ്യം ഹരിത വ്യവസായ വിപ്ലവം

ലണ്ടന്‍: 2030ഓടെ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന പൂര്‍ണമായും നിര്‍ത്താന്‍ ബ്രിട്ടന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

രാജ്യത്തെ ഹരിത വിപ്ലവത്തിന് വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് ഇത്. പരിസ്ഥിതിക്ക് ഒപ്പം നില്‍ക്കാന്‍ ഇത് സഹായിക്കുന്നതിന് ഒപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും ബ്രിട്ടന്‍ കണക്കു കൂട്ടുന്നു. ഊര്‍ജ, ഗതാഗത, സാങ്കേതിക മേഖലകളില്‍ പുതിയതായി 250,000 തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കാനാവുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. 

പെട്രോള്‍, ഡീസല്‍ ഇന്ധനം ഉപയോഗിക്കുന്ന കാറുകളുടേയും വാനുകളുടേയും വില്‍പ്പനയാണ് ബ്രിട്ടന്‍ അവസാനിപ്പിക്കാന്‍ പോവുന്നത്. ഇതിന് പകരമായി വൈദ്യുതി പോലെ പരിസ്ഥിതിയെ ബാധിക്കാത്ത ബദല്‍ ഊര്‍ജം ഉപയോഗിച്ചുള്ള വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങും. 

പെട്രോള്‍, ഡീസല്‍ ഇന്ധനം ഉപയോഗിച്ചുള്ള വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ചാലും, പഴയ കാറുകള്‍ നിരത്തിലിറക്കുന്നതിന് വിലക്കുണ്ടാവില്ല. 2035 വരെയാണ് ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ബ്രിട്ടനിലുള്ള അനുമതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com