പൂർണമായും സൗജന്യം, ഡിസംബറിൽ നെറ്റ്ഫ്ലിക്സിന്റെ ​ഗംഭീര ഓഫർ  

ഡിസംബറിലെ ആദ്യ ആഴ്ചയിലാണ് സൗജന്യ സേവനം കമ്പനി നൽകുന്നത്
പൂർണമായും സൗജന്യം, ഡിസംബറിൽ നെറ്റ്ഫ്ലിക്സിന്റെ ​ഗംഭീര ഓഫർ  

ന്യൂഡൽഹി: എന്റർടെയ്‌ൻമെന്റ് രംഗത്തെ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ആരാധകർക്ക് സന്തോഷവാർത്ത. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് പൂർണമായും സൗജന്യമായി തങ്ങളുടെ ഉള്ളടക്കം ആസ്വദിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഡിസംബറിലെ ആദ്യ ആഴ്ചയിലാണ് സൗജന്യ സേവനം കമ്പനി നൽകുന്നത്. 

അടുത്ത മാസം അഞ്ച് ആറ് തിയതികളിലാണ് ഈ വമ്പൻ ഓഫർ ലഭ്യമാകുക. കൂടുതൽ സബ്സ്ക്രൈബേർസിനെ ലക്ഷ്യമിട്ടാണ് 48 മണിക്കൂർ നേരം ആപ്പിൽ സൗജന്യ ആസ്വാദനത്തിന് അവസരം ഒരുക്കുന്നത്. അഞ്ചാം തിയതി അർദ്ധരാത്രി 12 മണിമുതൽ ആറിന് രാത്രി 12 വരെ ആണ് ഓഫർ ലഭിക്കുക.  ഈ ദിവസങ്ങളിൽ സിനിമ, സീരീസ്, ഡോക്യുമെന്ററി, റിയാലിറ്റി ഷോ തുടങ്ങയവയെല്ലാം സൗജന്യമായി ആസ്വദിക്കാനാകും. 

കഴിഞ്ഞ മാസമാണ് ഈ സൗജന്യ സേവനത്തെക്കുറിച്ച് കമ്പനി പ്രഖ്യാപിച്ചത്. തങ്ങളുടെ മികച്ച കണ്ടന്റുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഈ ഓഫർ വഴി കഴിയുമെന്നാണ് നെറ്റ്ഫഌക്‌സ് അധികൃതർ കരുതുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com