കുതിച്ചുയര്‍ന്ന് ഇന്ധനവില; നാലുദിവസത്തിനിടെ ഡീസല്‍ വിലയില്‍ ഒരു രൂപയുടെ വര്‍ധന, പെട്രോള്‍ വില 84ലേക്ക് 

ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് ഏഴു പൈസയും ഡീസല്‍ 19 പൈസയുമാണ് ഇന്നു കൂടിയത്. തിരുവനന്തപുരത്ത് 83.53 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വില 76.89 രൂപയായി.

ഒന്നര മാസത്തിനു ശേഷം വെള്ളിയാഴ്ചയാണ് ആദ്യമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ഇന്നലെ പെട്രോള്‍ ലിറ്ററിന് 8 പൈസയും ഡീസല്‍ 20 പൈസയും വര്‍ദ്ധിച്ചിരുന്നു. കൊച്ചിയില്‍ ഇന്ന് 81 രൂപ 72 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഒരു ലിറ്റര്‍ ഡീസലിന് 75 രൂപ 18 പൈസ നല്‍കണം. 

ദീപാവലിയോടനുബന്ധിച്ച്  ഇന്ധനവില കുറയുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അസംസ്‌കൃത എണ്ണവില ആഗോളതലത്തില്‍ കുറഞ്ഞുനില്‍ക്കുമ്പോഴും രാജ്യത്ത് എണ്ണവില കുറഞ്ഞില്ല. മുന്‍ മാസത്തെ അപേക്ഷിച്ച് ഒരു ലിറ്റര്‍ പെട്രോളില്‍ 4.78 രൂപയുടെ മാര്‍ജിനാണ് എണ്ണവിതരണ കമ്പനികള്‍ക്ക് ലഭിക്കുന്നതെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com