500ല്‍ താഴെ രൂപയ്ക്ക് ദിവസം 3 ജിബി ഡേറ്റ; ആകര്‍ഷക പ്ലാനുകളുമായി എയര്‍ടെല്‍, ജിയോ, വിഐ

500ല്‍ താഴെ രൂപയ്ക്ക് ദിവസം 3 ജിബി ഡേറ്റ; ആകര്‍ഷക പ്ലാനുകളുമായി എയര്‍ടെല്‍, ജിയോ, വിഐ
500ല്‍ താഴെ രൂപയ്ക്ക് ദിവസം 3 ജിബി ഡേറ്റ; ആകര്‍ഷക പ്ലാനുകളുമായി എയര്‍ടെല്‍, ജിയോ, വിഐ

ന്യൂഡല്‍ഹി: ദിവസം 3 ജിബി ഡേറ്റ നല്‍കുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി എയര്‍ടെല്‍, ജിയോ, വിഐ. ഇത്തരം പ്ലാനുകളിലുള്ള സൗജന്യ കോള്‍, എസ്എംഎസ് ഓഫറുകളും ഇതിനൊപ്പം തുടരും. 500ല്‍ താഴെ രൂപയ്ക്കാണ് ഈ കമ്പനികള്‍ 3 ജിബി ഡേറ്റ നല്‍കുന്നത്. 

എയര്‍ടെല്‍- 398 രൂപയ്ക്ക് പ്രതിദിനം 3 ജിബി ഡേറ്റയാണ് എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നത്. 28 ദിവസത്തേക്കാണ് ഇതിന്റെ കാലാവധി. 

448 രൂപയ്ക്ക് പ്രതദിനം 3 ജിബിയുടെ മറ്റൊരു പ്ലാനും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ കാലാവധിയും 28 ദിവസം തന്നെ. ഡിസ്‌നി ഹോട്‌സ്റ്റാര്‍ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന് പ്രത്യേക അനുകൂല്യങ്ങളും ഈ പ്ലാനിലുണ്ട്. 

ജിയോ- 349 രൂപയ്ക്ക് പ്രതിദിനം 3 ജിബി ഡേറ്റയാണ് ജിയോ നല്‍കുന്നത്. പരിധിയില്ലാത്ത നെറ്റ് കാളിങ്, ജിയോയില്‍ നിന്ന് മറ്റ് നമ്പറുകളിലേക്ക് 1000 മിനിട്ട് ഫ്രീ എന്നിവയും ഇതിന്റെ ആനുകൂല്യങ്ങളാണ്. 

ഇതിനൊപ്പം മറ്റൊരു പ്ലാനും ജിയോ ഇറക്കിയിട്ടുണ്ട്. 28 ദിവസത്തേക്ക് 90 ജിബി ഡേറ്റ നല്‍കുന്ന 401 രൂപയുടെ പ്ലാനാണിത്. ദിവസം 3 ജിബിക്കൊപ്പം അധികമായി 6 ജിബി കൂടി ലഭിക്കുന്നതാണ് ഈ പ്ലാന്‍. ഇതിലും പരിധിയില്ലാത്ത നെറ്റ് കാളിങ്, മറ്റ് നമ്പറുകളിലേക്ക് 1000 മിനിട്ട് സൗജന്യം എന്നിവ ലഭ്യമാണ്. 

വിഐ- 299 രൂപയ്ക്ക് നാല് ജിബി ഡേറ്റ പ്രതിദിനം നല്‍കുന്ന പ്ലാനാണിത്. 28 ദിവസത്തേക്കാണ് ഇതിന്റെ കാലാവധി. 

405 രൂപയുടെ മറ്റൊരു പ്ലാനും വിഐ ഇറക്കിയിട്ടുണ്ട്. 90 ജിബി ഡേറ്റ 28 ദിവസത്തേക്ക് നല്‍കുന്നതാണിത്. 3  ജിബി ഡേറ്റ പ്രതിദിനം നല്‍കുന്ന ഈ ഓഫറില്‍ 6 ജിബി അധിക ഡേറ്റയും ലഭിക്കും. ഇതിന്റെ കാലാവധിയും 28 ദിവസം തന്നെ.

449 രൂപയുടെ ഡബിള്‍ ഡേറ്റ പ്ലാനാണ് മറ്റൊന്ന്. ദിവസം 4 ജിബി ഡേറ്റയാണ് ഇതില്‍ നല്‍കുന്നത്. 56 ദിവസത്തേക്കാണ് ഇതിന്റെ കാലാവധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com