ഓഹരി തട്ടിപ്പ്: പ്രണോയ് റോയിക്കും രാധിക റോയിക്കും സെബിയുടെ വിലക്ക്, പണം തിരിച്ചടയ്ക്കണം

ഓഹരി തട്ടിപ്പ്: പ്രണോയ് റോയിക്കും രാധിക റോയിക്കും സെബിയുടെ വിലക്ക്, പണം തിരിച്ചടയ്ക്കണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: കമ്പനി വിവരങ്ങള്‍ മറ്റ് ഓഹരി വ്യാപാരികള്‍ക്കു കൈമാറിയെന്ന കുറ്റത്തിന് (ഇന്‍സൈഡര്‍ ട്രെയ്ഡിങ്) എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും കുറ്റക്കാരാണെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് (സെബി). ഇരുവരെയും ഓഹരി വിപണിയില്‍നിന്നു വിലക്കുന്നതായി സെബി അറിയിച്ചു.

തെറ്റായ വ്യാപാരത്തിലൂടെ നേടിയ 16.97 കോടി രൂപ പ്രണോയ് റോയിയും രാധിക റോയിയും ആറു ശതമാനം പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സെബി ഉത്തരവിട്ടു. 2008 ഏപ്രില്‍ ഏഴു മുതലുള്ള കാലയളവിലാണ് പലിശടക്കം തിരിച്ചടു നടത്തേണ്ടത്.

2006 മുതല്‍ 2008 ജൂണ്‍ വരെയുള്ള കാലത്ത് എന്‍ഡിടിവിയുടെ ഓഹരി ഇടപാടുകളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് ആരോപിച്ചു ലഭിച്ച പരാതികളിലാണ് സെബിയുടെ നടപടി. ഇന്‍സെഡര്‍ ട്രെയ്ഡിങ് ചട്ടങ്ങള്‍ ലംഘിച്ച് പ്രണോയ് റോയിയും രാധികയും എന്‍ഡിടിവി ഷെയറുകള്‍ വാങ്ങിക്കൂട്ടിയതായും അതുവഴി നേട്ടമുണ്ടാക്കിയെന്നും സെബി അന്വേഷണത്തില്‍ കണ്ടെത്തി. അതിനാല്‍ ഇരുവരെയും രണ്ടു വര്‍ഷത്തേക്ക് ഓഹരി വിപണിയില്‍നിന്നു വിലക്കുന്നതായി സെബി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com