ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഇടപാടുകളിലെ മാറ്റങ്ങള്‍ ഇന്നുമുതല്‍ ; ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കൂടും ; മധുര പലഹാരങ്ങള്‍ക്ക് 'ബെസ്റ്റ് ബിഫോര്‍' നിര്‍ബന്ധം

മക്കളുടെ വിദേശ പഠനത്തിനും വിദേശത്തു ബന്ധുക്കളുടെ ചികിത്സയ്ക്കു പണം അയയ്ക്കുമ്പോഴും ചെലവേറും
ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഇടപാടുകളിലെ മാറ്റങ്ങള്‍ ഇന്നുമുതല്‍ ; ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കൂടും ; മധുര പലഹാരങ്ങള്‍ക്ക് 'ബെസ്റ്റ് ബിഫോര്‍' നിര്‍ബന്ധം

ന്യൂഡല്‍ഹി  :  ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ ഒരു ഓണ്‍ലൈന്‍ ഇടപാടും നടത്താത്ത കാര്‍ഡ് ഉപയോഗിച്ച് ഇനി ഓണ്‍ലൈന്‍ ഇടപാട് സാധിക്കില്ല. കാര്‍ഡ് ഉടമയ്ക്ക് ആവശ്യമുള്ള സേവനങ്ങള്‍ തിരഞ്ഞെടുക്കാം. എടിഎം സേവനം ആവശ്യമില്ലാത്തവര്‍ക്ക് അത് ബാങ്കില്‍ അറിയിച്ചാല്‍ മതി. പ്രതിദിന ഇടപാടു പരിധിയും തീരുമാനിക്കാം.

മധുരപലഹാരങ്ങളുടെ ഉപയോഗ കാലാവധി വ്യക്തമാക്കണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശവും ഇന്നു പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് പായ്ക്കറ്റിലല്ലാതെ വില്‍ക്കുന്ന ജിലേബി, ലഡു തുടങ്ങിയവയ്ക്ക് ഇന്നു മുതല്‍ 'ബെസ്റ്റ് ബിഫോര്‍' തീയതി നിര്‍ബന്ധമാണ്. 

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമീയം കൂടും. 17 രോഗങ്ങള്‍ക്കു കൂടി പരിരക്ഷ ഏര്‍പ്പെടുത്തിയതോടെയാണ് പ്രീമിയം കൂടുന്നത്. കോവിഡും ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടിവി ഓപ്പണ്‍ സെല്‍ പാനലിനുള്ള 5 % ഇറക്കുമതി തീരുവ ഇളവ് അവസാനിച്ചു. ഇതോടെ 32 ഇഞ്ച് ടിവിക്ക് 600 രൂപ വരെയും 43 ഇഞ്ചിന് 1200–1500 രൂപ വരെയും വില ഉയര്‍ന്നേക്കാം.

വിദേശത്തേക്കുള്ള പണത്തിന് ഇനി നികുതി നല്‍കണം. 7 ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ക്ക് 5% നികുതി ബാങ്കുകള്‍ക്കും മറ്റും ഈടാക്കാം. മക്കളുടെ വിദേശ പഠനത്തിനും വിദേശത്തു ബന്ധുക്കളുടെ ചികിത്സയ്ക്കു പണം അയയ്ക്കുമ്പോഴും ചെലവേറും. വിദേശ ടൂര്‍ പാക്കേജ് നല്‍കുന്നവര്‍, തുകയുടെ 5% ആദായ നികുതി ഈടാക്കണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com