ഇനി തെരുവോരത്തെ രുചികരമായ ഭക്ഷണവും വിരല്‍ത്തുമ്പില്‍; സ്വിഗ്ഗിയും കേന്ദ്രസര്‍ക്കാരും കൈകോര്‍ക്കുന്നു

തെരുവോരത്തെ രുചികരമായ ഭക്ഷണം വീട്ടിലെത്തിക്കാന്‍ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യശൃംഖലയായ സ്വിഗ്ഗിയുമായി കേന്ദ്രസര്‍ക്കാര്‍ കൈകോര്‍ക്കുന്നു
ഇനി തെരുവോരത്തെ രുചികരമായ ഭക്ഷണവും വിരല്‍ത്തുമ്പില്‍; സ്വിഗ്ഗിയും കേന്ദ്രസര്‍ക്കാരും കൈകോര്‍ക്കുന്നു

ന്യൂഡല്‍ഹി: ഇനി തെരുവോരത്തെ ഭക്ഷണങ്ങളും വീട്ടുപടിക്കല്‍. തെരുവോരത്തെ രുചികരമായ ഭക്ഷണം വീട്ടിലെത്തിക്കാന്‍ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യശൃംഖലയായ സ്വിഗ്ഗിയുമായി കേന്ദ്രസര്‍ക്കാര്‍ കൈകോര്‍ക്കുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ ഡല്‍ഹി, അഹമ്മദാബാദ്, ചെന്നൈ, ഇന്‍ഡോര്‍, വാരണാസി എന്നി നഗരങ്ങളില്‍ തട്ടുക്കടയില്‍ അടക്കമുളള തെരുവോര ഭക്ഷണം വീടുകളില്‍ എത്തിക്കാനാണ് പദ്ധതി.

നിലവില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് ഈ നഗരങ്ങളിലെ 250 കച്ചവടക്കാരെയാണ് അധികൃതര്‍ തെരഞ്ഞെടുത്തത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതി വിജയകരമായാല്‍ രാജ്യത്തിന്റെ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രാലയം അറിയിച്ചു. 

തെരുവോര കച്ചവടക്കാരുടെ ഉന്നമനത്തിന് രൂപം നല്‍കിയ പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ നിധി അനുസരിച്ചാണ് നടപടി. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് തെരുവോരത്തെ രുചികരമായ ഭക്ഷണം ആസ്വദിക്കാനുളള സാധ്യതയാണ് നിലവില്‍ വരുന്നത്. ഇതിന് പുറമേ തെരുവോര കച്ചവടക്കാരുടെ വിപണന സാധ്യതകള്‍ ഉയര്‍ത്തി, ഇവരുടെ ഉന്നമനം ഉറപ്പാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, ഭക്ഷ്യ സുരക്ഷാ വകുപ്പ് , സ്വിഗ്ഗി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com