പണവും ഡിജിറ്റല്‍ ഇടപാടും ഇനിയില്ല; ജനുവരി ഒന്നുമുതല്‍ ടോള്‍ തുക ഫാസ്ടാഗിലൂടെ മാത്രം

പണവും ഡിജിറ്റല്‍ ഇടപാടും ഇനിയില്ല; ജനുവരി ഒന്നുമുതല്‍ ടോള്‍ തുക ഫാസ്ടാഗിലൂടെ മാത്രം


ന്യൂഡല്‍ഹി: ജനുവരി ഒന്നുമുതല്‍ ദേശീയപാതകളില്‍ ടോള്‍പിരിവ് ഫാസ്ടാഗിലൂടെ മാത്രമാക്കി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ നിര്‍ദേശം. 
ഡിസംബര്‍ 31-നുമുന്‍പ് സമ്പൂര്‍ണ ഫാസ്ടാഗ് വത്കരണം ഉറപ്പാക്കണമെന്ന ഉത്തരവ് ടോള്‍ പ്ലാസകളുടെ നടത്തിപ്പ് ചുമതലയുള്ള കണ്‍സഷണര്‍ കമ്പനികള്‍ക്ക് നല്‍കി. പണം, കാര്‍ഡുകള്‍, മറ്റ് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന ഹൈബ്രിഡ് ട്രാക്കുകള്‍ എന്നിവ ജനുവരി ഒന്നുമുതല്‍ ടോള്‍ പ്ലാസകളില്‍ ഉണ്ടാവില്ല. 

2019 ജലൈയിലെ ഉത്തരവ് പ്രകാരം 2020 ജൂണ്‍ മാസത്തോടെ എല്ലാ വാഹനങ്ങളും ഫാസ്ടാഗ് ആക്കേണ്ടതായിരുന്നു. എന്നാല്‍, കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഡിസംബര്‍ 31 വരെ നീട്ടിവെച്ചു. ഉത്തരവ് നടപ്പാക്കുന്നതോടെ ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് ഉപയോഗിച്ചേ ഓടാനാവൂ. ഇതിന്റെ പ്രാരംഭമായി പുതിയതായി നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

എല്ലാ ട്രാക്കുകളും ഫാസ്ടാഗ് ആകുമ്പോള്‍ സൗജന്യപാസ് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങള്‍ ഇപ്പോഴും സര്‍ക്കാര്‍ അനുവദിച്ച സൗജന്യ യാത്രാപാസ് ഉപയോഗിക്കുന്നുണ്ട്. സര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞിരുന്ന ഇവരുടെ ടോള്‍ത്തുക എങ്ങനെ ഈടാക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com