സ്വര്‍ണവില വീണ്ടും കുറഞ്ഞു; മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 440 രൂപ

തുടര്‍ച്ചയായി രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: തുടര്‍ച്ചയായി രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. നാലുദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവില കുറഞ്ഞിരുന്നു. തുടര്‍ന്ന് രണ്ടുദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവില ഇന്ന് വീണ്ടും കുറയുകയായിരുന്നു. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,360 രൂപയായി. ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച അനിശ്ചിതത്വങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രാമിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 4670 രൂപ നല്‍കണം. ഈ മാസത്തിന്റെ തുടക്കത്തില്‍ 37280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഒരു ഘട്ടത്തില്‍ 37120 രൂപ വരെ താഴ്ന്നിരുന്നു. പിന്നീട് ഘട്ടം ഘട്ടമായി ഉയര്‍ന്ന സ്വര്‍ണവില 37,800 രൂപ വര്‍ധിച്ച ശേഷമാണ് പിന്നീട് താഴ്ന്നത്. കഴിഞ്ഞദിവസം 240 രൂപയാണ് കുറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com