സ്വര്‍ണവില താഴ്ന്നു, പവന് 160 രൂപ

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില ഇന്ന് താഴ്ന്നു
സ്വര്‍ണവില താഴ്ന്നു, പവന് 160 രൂപ

കൊച്ചി: ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില ഇന്ന് താഴ്ന്നു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,720 രൂപയായി. ചാഞ്ചാട്ടങ്ങള്‍ക്ക് ഒടുവില്‍ സ്വര്‍ണവില ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. പവന് 280 രൂപയാണ് വര്‍ധിച്ചത്. ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെ ആഗോള സമ്പദ്വ്യവസ്ഥയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രാമിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 20 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4715 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 37280 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു ഘട്ടത്തില്‍ 37120 രൂപയായി താഴ്ന്നു. തുടര്‍ന്ന് ആഴ്ചകളോളം നീണ്ട ചാഞ്ചാട്ടങ്ങള്‍ക്ക് ഒടുവിലാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ സ്വര്‍ണവില ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com