399 രൂപയ്ക്ക് പരിധിയില്ലാത്ത ബ്രോഡ്ബാൻഡ് പ്ലാനുമായി ജിയോ; പുതിയ വരിക്കാർക്ക് 30 ദിവസം സൗജന്യം 

399 രൂപയ്ക്ക് പരിധിയില്ലാത്ത ബ്രോഡ്ബാൻഡ് പ്ലാനുമായി ജിയോ; പുതിയ വരിക്കാർക്ക് 30 ദിവസം സൗജന്യം 
399 രൂപയ്ക്ക് പരിധിയില്ലാത്ത ബ്രോഡ്ബാൻഡ് പ്ലാനുമായി ജിയോ; പുതിയ വരിക്കാർക്ക് 30 ദിവസം സൗജന്യം 

ഗാർഹിക ഉപഭോക്താക്കൾക്കായി പുതിയ ബ്രോഡ്ബാൻഡ് പ്ലാനുമായി ജിയോ. 399 രൂപ പ്രതിമാസ നിരക്കുള്ള പരിധിയില്ലാത്ത ബ്രോഡ്ബാൻഡ് സേവനമാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. പുതിയ വരിക്കാർക്ക് 30 ദിവസം സൗജന്യം ലഭിക്കും. 30എംബിപിഎസാകും 399 രൂപയുടെ പ്ലാനിന്റെ വേഗത. 

100എംബിപിഎസ്സുള്ള 699 രൂപയുടെയും150 എംബിപിഎസ്സുള്ള 999 രൂപയും 300 എംബിപിഎസ്സുള്ള 1,499 രൂപയുടെയും പ്ലാനുകൾ നിലവിലുണ്ട്. ഡാറ്റാ പ്ലാനുകൾക്കൊപ്പം പരിധിയില്ലാത്ത വോയ്സ് കോളുകളും ലഭിക്കും. ഇതോടൊപ്പം 4 കെ സെറ്റ്ടോപ്പ്ബോക്‌സും സൗജന്യമായി ലഭിക്കും. 

ഡൗൺലോഡ് സ്പീഡിനൊപ്പം അപ് ലോഡ് സ്പീഡും ലഭിക്കുന്നതാണ് പ്ലാനുകൾ. ഉയർന്ന പ്ലാനുകളിൽ 12 ഒടിടി സേവനങ്ങളും സൗജന്യമായി ലഭിക്കും. 1499 രൂപയാണ്സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com