പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

എടിഎമ്മിൽ പോകാതെയും എസ്എംഎസ് വന്നോ ? 'അലർട്ട്' അവ​ഗണിക്കരുത് ; പുതിയ സംവിധാനവുമായി എസ്ബിഐ

എടിഎം ഇടപാടുമായി ബന്ധപ്പെട്ട് വരുന്ന എസ്എംഎസുകള്‍ ഒരുകാരണവശാലും അവഗണിക്കരുതെന്ന് എസ്ബിഐ

ന്യൂഡൽഹി : കോവിഡ് രോ​ഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലും എടിഎമ്മുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ സംവിധാനവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എടിഎമ്മിലെത്തി ബാലന്‍സ് പരിശോധിക്കാനോ, മിനി സ്‌റ്റേറ്റ്‌മെന്റ് എടുക്കുന്നതിനോ ശ്രമിച്ചാല്‍ എസ്എംഎസ് വഴി ഉടൻ വിവരം ലഭിക്കും.  

എടിഎം ഇടപാടുമായി ബന്ധപ്പെട്ട് വരുന്ന എസ്എംഎസുകള്‍ ഒരുകാരണവശാലും അവഗണിക്കരുതെന്ന് എസ്ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാലന്‍സ് പരിശോധിക്കാനോ മറ്റോ എടിഎമ്മില്‍ പോയിട്ടില്ലെങ്കില്‍, എസ്എംഎസ് ലഭിച്ചാല്‍ ഉടനെ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യണമെന്നും എസ്ബിഐ നിർദേശിച്ചു. 

ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടോയെന്ന് പരിശോധിക്കാനാകും തട്ടിപ്പുകാരുടെ ശ്രമം. ഇത് പ്രതിരോധിക്കുക ലക്ഷ്യമിട്ടാണ് കാർഡ് ഉടൻ ബ്ലോക്ക് ചെയ്യാൻ നിർദേശിക്കുന്നത്. തട്ടിപ്പ് തടയുന്നതിനായി ബാങ്ക് നേരത്തെതന്നെ കാര്‍ഡില്ലാതെ പണമെടുക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരുന്നു. 

ഒറ്റത്തവണ പാസ് വേഡ് ഉപയോഗിച്ച് പണമെടുക്കാനുള്ള സൗകര്യമാണ് ഈ വർഷം തുടക്കത്തില്‍ കൊണ്ടുവന്നത്. രാത്രി എട്ടുമണിക്കും രാവിലെ എട്ടിനുമിടയില്‍ 10,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുമ്പോൾ ഡെബിറ്റ് കാര്‍ഡിന്റെ പിന്‍ കൂടാതെ ഒറ്റത്തവണ പാസ് വേഡ് കൂടി നല്‍കുന്ന സംവിധാനവും നടപ്പിലാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com