കുറഞ്ഞ ചെലവില്‍ 10 കോടി സ്മാര്‍ട്ട്‌ഫോണുകള്‍, ഗൂഗിള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം; ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് ജിയോ 

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ഡിസംബറോടെ ചെലവു കുറഞ്ഞ 10 കോടി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്
കുറഞ്ഞ ചെലവില്‍ 10 കോടി സ്മാര്‍ട്ട്‌ഫോണുകള്‍, ഗൂഗിള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം; ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് ജിയോ 

ബംഗളൂരു: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ഡിസംബറോടെ ചെലവു കുറഞ്ഞ 10 കോടി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ എല്ലാവിധ അത്യാധുനിക സേവനങ്ങളോടും കൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണം പുറംകരാര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഫോണ്‍ വാങ്ങുന്നവര്‍ ഏറ്റവുമധികം നോക്കുന്നത് ഡേറ്റ എത്രമാത്രം സ്‌റ്റോര്‍ ചെയ്യാന്‍ സാധിക്കും എന്നതാണ്. വലിയ തോതില്‍ ഡേറ്റാ ശേഷിയുളള സ്മാര്‍ട്ട്‌ഫോണുകള്‍ കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം വിപണിയില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ജിയോയില്‍ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് 450 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ജൂലൈയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് ഫോര്‍ ജി, ഫൈവ് ജി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ഇറക്കുന്നതിന് ഗൂഗിളുമായി സഹകരിക്കും. പുതിയ സ്മാര്‍ട്ട്‌ഫോണില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം സജ്ജമാക്കാന്‍ ഗൂഗിളിനെയാണ് കരാര്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്നും മുകേഷ് അംബാനി വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com