‌മൈക്രോസോഫ്റ്റിന്റെ തലപ്പത്ത് വീണ്ടും മലയാളി തിളക്കം; വൈസ് പ്രസിഡന്റ് സ്ഥാനത്ത് കോട്ടയം സ്വദേശി

വൈസ് പ്രസിഡന്റായി ജോൺ ജോർജ് ചിറപ്പുറത്ത് നിയമിതനായി
‌മൈക്രോസോഫ്റ്റിന്റെ തലപ്പത്ത് വീണ്ടും മലയാളി തിളക്കം; വൈസ് പ്രസിഡന്റ് സ്ഥാനത്ത് കോട്ടയം സ്വദേശി

മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റായി ജോൺ ജോർജ് ചിറപ്പുറത്ത് നിയമിതനായി. മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് സേവനമായ ആഷറിന്റെ ജനറൽ മാനേജർ ആയിരുന്നു ജോൺ. ജോസഫ് സിറോഷ് എന്ന തൃശൂർ സ്വദേശിയും നേരത്തെ മൈക്രോസോഫ്റ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വൈസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയിരുന്നു.

കോട്ടയം ചിറപ്പുറത്ത് പരേതരായ ജോർജിന്റെയും സാറയുടെയും മകനാണ് ജോൺ. ബംഗളൂരു ബിഎംഎസ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ജോൺ മാസ്റ്റർ ഇൻ കംപ്യൂട്ടർ സയൻസ് പഠനത്തിനായാണ് അമേരിക്കയിൽ എത്തുന്നത്. യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡിൽ നിന്ന് മാസ്റ്റർ ഇൻ കംപ്യൂട്ടർ സയൻസ് ബിരുദം നേടിയ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ നിന്ന് എംബിഎയും നേടി. ഇന്റലിജന്റ് ഡേറ്റ സെന്റർ സ്വിച്ചിന്റെ തുടക്കക്കാരായ സർവേഗ എന്ന കമ്പനിയുടെ കോഫൗണ്ടറായാണ് യുഎസിൽ കരിയർ തുടങ്ങിയത്.

പത്ത് വർഷത്തോളം മൈക്രോസോഫ്റ്റിൽ ഡേറ്റ പ്ലാറ്റ്ഫോം പ്രോഡക്ട് പ്ലാനിങ് സീനിയർ ഡയറക്ടർ സ്ഥാനം വഹിച്ചു.  എച്ച്പി കമ്പനിയിൽ വൈസ് പ്രസി‍ഡന്റായി. 2017ൽ മൈക്രോസോഫ്റ്റിൽ തിരികെയെത്തിയ ജോൺ ബ്ലോക്ചെയിൻ, അനലിറ്റിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, മിക്സ്ഡ് റിയാലിറ്റി തുടങ്ങിയവയുടെ ചുമതല വഹിക്കുകയാണ്.  യുഎസിലെ പ്രമുഖ സംഗീതജ്ഞയും സംരംഭകയുമായ ജെസിക്കയാണു ഭാര്യ. മക്കൾ: ജോർജ്, സാറ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com