ഇന്ധന വില വീണ്ടും താഴേക്ക്; പെട്രോളിന് 14 പൈസ കുറഞ്ഞു

ഇന്ധന വില വീണ്ടും താഴേക്ക്; പെട്രോളിന് 14 പൈസ കുറഞ്ഞു
ഇന്ധന വില വീണ്ടും താഴേക്ക്; പെട്രോളിന് 14 പൈസ കുറഞ്ഞു

കൊച്ചി: ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് കുറഞ്ഞത്. 

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് വില 81.93 ആണ്. 76.79 രൂപയാണ് ഡീസൽ വില. ഡീസൽ വില കഴിഞ്ഞ ദിവസങ്ങളിൽ കുറച്ചിരുന്നെങ്കിലും പെട്രോൾ നിരക്ക് മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങൾ വിലയിൽ കുറവ് വന്നത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ കുറവ്.

കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് വിലയിൽ കുറവു വരുന്നത്. അതേസമയം രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില 40 ഡോളറിന് താഴെയെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com