എസ്ബിഐ സ്ഥിരം നിക്ഷേപങ്ങളുടെ പലിശ കുറച്ചു, പുതുക്കിയ നിരക്ക് ഇങ്ങനെ 

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ സ്ഥിരം നിക്ഷേപങ്ങളുടെ പലിശ കുറച്ചു
എസ്ബിഐ സ്ഥിരം നിക്ഷേപങ്ങളുടെ പലിശ കുറച്ചു, പുതുക്കിയ നിരക്ക് ഇങ്ങനെ 

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ സ്ഥിരം നിക്ഷേപങ്ങളുടെ പലിശ കുറച്ചു. തെരഞ്ഞെടുക്കപ്പെട്ട വിവിധ കാലയളവിലുളള നിക്ഷേപങ്ങളുടെ പലിശയാണ് കുറച്ചത്. സെപ്റ്റംബര്‍ 10 മുതല്‍ ഇതിന് പ്രാബല്യം ഉണ്ടാവുമെന്ന് ബാങ്ക് അറിയിച്ചു.

പുതിയ നിക്ഷേപങ്ങള്‍ക്കും കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് പുതുക്കുന്ന നിക്ഷേപങ്ങള്‍ക്കുമാണ് ഇത് ബാധകമാകുക. 50 ബേസിക് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഏഴു ദിവസം മുതല്‍ 45 ദിവസം കാലാവധിയുളള സ്ഥിരം നിക്ഷേപങ്ങളുടെ പലിശനിരക്ക് ഇനിമുതല്‍ 2.90 ശതമാനം ആയിരിക്കം. നേരത്തെ ഇത് 3.40 ആയിരുന്നു. രണ്ടു കോടിയില്‍ താഴെയുളള സ്ഥിരം നിക്ഷേപങ്ങളുടെ പലിശയാണ് കുറച്ചത്.

ഒരു വര്‍ഷം വരെയുളള നിക്ഷേപങ്ങളുടെ പലിശനിരക്ക് 4.40 ശതമാനമായാണ് താഴ്ത്തിയത്. അഞ്ചു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ കാലാവധിയുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.40 ശതമാനമായി. ഇവിടെ 80 ബേസിക് പോയന്റിന്റെ കുറവ് വരുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com