10,000 രൂപയ്ക്കു മുകളില്‍ പിന്‍വലിക്കാന്‍ ഒടിപി; പുതിയ സംവിധാനവുമായി എസ്ബിഐ

എടിഎം കാർഡ് തട്ടിപ്പ് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം
10,000 രൂപയ്ക്കു മുകളില്‍ പിന്‍വലിക്കാന്‍ ഒടിപി; പുതിയ സംവിധാനവുമായി എസ്ബിഐ

എസ്ബിഐ എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിൻവലിക്കൽ സംവിധാനത്തിന്റെ സമയക്രമം ദീർഘിപ്പിച്ചു. 24 മണിക്കൂറും ഒടിപി അടിസ്ഥാനത്തിൽ പണംപിൻവലിക്കാൻ ഈ മാസം 18-ാം തിയതി മുതൽ ഉപഭോക്താക്കൾക്ക് സാധിക്കും. രാജ്യത്ത് എടിഎം കാർഡ് തട്ടിപ്പ് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കൾക്കായി എസ്ബിഐ പുതിയ സംവിധാനം ഒരുക്കിയത്.

നേരത്തെ വൈകീട്ട് എട്ടുമുതൽ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തിൽ പണംപിൻവലിക്കുന്ന സംവിധാനം നടപ്പാക്കിയിരുന്നത്. ഇത് ഇനിമുതൽ മുഴുവൻ സമയവും പ്രയോജനപ്പെടുത്താൻ എസ്ബിഐ ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് സാധിക്കും.

എടിഎം കൗണ്ടറിലെത്തിയ ഉപഭോക്താവിന് പണം പിൻവലിക്കുന്നതിന് മുമ്പായി അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും. ഈ ഒടിപി ഒരു എടിഎം ഇടപാടിന് ഒരുതവണ മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. ഉപഭോക്താവ് പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക എടിഎം മെഷിനിലൂടെ നൽകി കഴിഞ്ഞാലുടൻ എടിഎം സ്ക്രീൻ ഒടിപി നൽകാനുള്ള സ്ക്രീൻ കാണിക്കും. തുടർന്ന് പണം പിൻവലിക്കുന്നതിനായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകുക.

മറ്റുബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് പണംപിൻവലിക്കുമ്പോൾ ഈ സംവിധാനമുണ്ടാകില്ല. 10,000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിനാണ് പുതിയ രീതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com