സ്വർണ വില താഴേക്ക്; പവന് 200 കുറഞ്ഞ് 37,960 രൂപ 

സ്വർണ വില താഴേക്ക്; പവന് 200 കുറഞ്ഞ് 37,960 രൂപ 
സ്വർണ വില താഴേക്ക്; പവന് 200 കുറഞ്ഞ് 37,960 രൂപ 

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് രൂപയായി. ​ഗ്രാമിന് 25 രൂപയാണ് കുറവ് വന്നത്. ഒരു ​ഗ്രാം സ്വർണത്തിന്  4745 രൂപയാണ് വില. മൂന്ന് ദിവസമായി വല വർധനവിലായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ കുറവ് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണ വില 38,000 കടന്നിരുന്നു.

മൂന്ന് ദിവസത്തെ വർധനയ്ക്കു ശേഷം ആഗോള, ദേശീയ വിപണികളിലും സ്വർണ വിലയിൽ കുറവുണ്ടായി. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,954.42 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എംസിഎക്‌സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.85ശതമാനം കുറഞ്ഞ് 51,391 രൂപ നിലവാരത്തിലെത്തി. 

യുഎസ് ഡോളർ കരുത്താർജിച്ചതാണ് സ്വർണ വിലയെ ബാധിച്ചത്. സാമ്പത്തിക തളർച്ചയിൽ നിന്ന് കരകയറുന്നതു വരെ കുറച്ചു വർഷത്തേയ്ക്ക് പലിശ നിരക്ക് പൂജ്യത്തിൽ തന്നെ തുടരാൻ യുഎസ് ഫെഡ് റിസർവ് തീരുമാനിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com