ആമസോൺ ഷോപ്പിങ് ഇനി കൂടുതൽ എളുപ്പം, മലയാളം അടക്കം നാല് പുതിയ ഭാഷകളിൽ സേവനങ്ങൾ 

മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷകളിലാണ് ആമസോൺ ഇന്ത്യയുടെ വെബ്സൈറ്റും മൊബൈൽ ആപ്പുകളും ലഭ്യമാവുക
ആമസോൺ ഷോപ്പിങ് ഇനി കൂടുതൽ എളുപ്പം, മലയാളം അടക്കം നാല് പുതിയ ഭാഷകളിൽ സേവനങ്ങൾ 

പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ആമസോൺ ഇനിമുതൽ മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിൽ ഉപയോ​ഗിക്കാം. മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷകളിലാണ് ആമസോൺ ഇന്ത്യയുടെ വെബ്സൈറ്റും മൊബൈൽ ആപ്പുകളും ലഭ്യമാവുക. 

​ദക്ഷിണേന്ത്യൻ ഭാഷകളിൽ‌ സേവനങ്ങൾ ലഭ്യമാക്കുന്നതോടെ പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുമെന്നാണ് ആമസോൺ പ്രതീക്ഷിക്കുന്നത്. 200 ദശലക്ഷം മുതൽ 300 ദശലക്ഷം വരെ ഉപഭോക്താക്കളെ ആകർഷിക്കാൻ ഇത് സ‌ഹായിക്കുമെന്നാണ് പ്രതീക്ഷ.

80 ശതമാനം പേർ ഇംഗ്ലീഷ് സംസാരിക്കാത്തവരും അവർക്ക് ഇഷ്ടമുള്ള ഭാഷയിൽ സേവനങ്ങൾ ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നതുമായ ഒരു രാജ്യത്ത് അതിനുള്ള അവസരം ഒരുക്കുകയാണ് ആമസോൺ ലക്ഷ്യമിട്ടതെന്ന് അധിക‍ൃതർ പറഞ്ഞു. നേരത്തേ ഹിന്ദിയിൽ ആമസോൺ ഇന്ത്യ വെബ്സൈറ്റും ആപ്പും ലഭ്യമായിരുന്നു. 2018മുതൽ വെബ്സൈറ്റ് സേവനങ്ങളെല്ലാം ഹിന്ദിയിൽ ഉപഭോക്താക്കളിലേക്കെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com