ജിഡിപി കണക്കുകള്‍ തളളി ഗൗതം അദാനി; 2050ഓടേ ഇന്ത്യ ലോകത്തെ രണ്ടാമത്തെ സൂപ്പര്‍ ശക്തിയാകും 

2050 ഓടേ ലോകത്തെ രണ്ടാമത്തെ വന്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി
ജിഡിപി കണക്കുകള്‍ തളളി ഗൗതം അദാനി; 2050ഓടേ ഇന്ത്യ ലോകത്തെ രണ്ടാമത്തെ സൂപ്പര്‍ ശക്തിയാകും 

ന്യൂഡല്‍ഹി: 2050 ഓടേ ലോകത്തെ രണ്ടാമത്തെ വന്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ജിഡിപി കണക്കുകളെ തളളിയ ഗൗതം അദാനി, ഇന്ത്യയുടെ അടിത്തറയ്ക്ക് ഇളക്കം തട്ടിയിട്ടില്ലെന്നും പറഞ്ഞു. ജെപി മോര്‍ഗന്‍ ഇന്ത്യ ഉച്ചക്കോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗൗതം അദാനി

ബിസിനസ് അവസരങ്ങളില്‍ ആഗോളതലത്തിലെ പ്രമുഖ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാണ് കൂടുതല്‍ മുന്‍തൂക്കം. അടുത്ത മൂന്ന് ദശാബ്ദക്കാലം ബിസിനസ് രംഗത്ത് ഏറ്റവുമധികം അവസരങ്ങള്‍ വരാന്‍ പോകുന്നത് ഇന്ത്യക്കാണ്. ഒരു വിധത്തിലുളള സംശയങ്ങള്‍ക്കും ഇടം നല്‍കാത്ത വിധം ഇക്കാര്യം തനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കുമെന്നും ഗൗതം അദാനി പറഞ്ഞു.

 തന്ത്രപ്രധാനമായ സ്ഥാനവും വിപണിയുടെ വലിപ്പവും മറ്റു പ്രമുഖ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് അല്‍പ്പം മുന്‍തൂക്കം നല്‍കുന്നതാണ്. മഹാമാരിയുടെ മറുവശത്ത് ഇന്ത്യയുടെ മുന്നിലുളള അവസരങ്ങള്‍ വര്‍ധിക്കാനുളള സാധ്യതയാണ് കൂടുതല്‍. 2050 ലോകത്തിന്റെ മൊത്തം ജിഡിപി 170 ലക്ഷം കോടി ഡോളറായി ഉയരും. നിലവില്‍ ഇത് 90 ലക്ഷം കോടി ഡോളറാണ്. 2050ല്‍ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് ഗൗതം അദാനി പറഞ്ഞു.

ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാനിരക്കില്‍ 23 ശതമാനത്തിന്റെ ഇടിവുണ്ടായി. ആഗോള സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് സൃഷ്ടിച്ച ഈ ഹ്രസ്വകാല തിരിച്ചടികളുടെ പേരില്‍ ഇന്ത്യയെ എഴുതിത്തളളാന്‍ സാധിക്കില്ല. ഇന്ത്യയുടെ അടിത്തറ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com