തുടര്‍ച്ചയായി അഞ്ചുദിവസം ഡീസല്‍ വില കുറഞ്ഞു, ലിറ്ററിന് 60 പൈസ; 75 രൂപയില്‍ താഴെ 

അഞ്ചു ദിവസം കൊണ്ട് ലിറ്ററിന് 60 പൈസയുടെ കുറവാണ് ഡീസല്‍ വിലയില്‍ ഉണ്ടായത്.
തുടര്‍ച്ചയായി അഞ്ചുദിവസം ഡീസല്‍ വില കുറഞ്ഞു, ലിറ്ററിന് 60 പൈസ; 75 രൂപയില്‍ താഴെ 

കൊച്ചി: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഡീസല്‍ വില കുറഞ്ഞു. അഞ്ചു ദിവസം കൊണ്ട് ലിറ്ററിന് 60 പൈസയുടെ കുറവാണ് ഡീസല്‍ വിലയില്‍ ഉണ്ടായത്. അതേസമയം പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില 76 രൂപ എട്ടു പൈസയായി. ഇന്ന് മാത്രം എട്ടു പൈസയുടെ കുറവാണ് ഉണ്ടായത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 74 രൂപ 39 പൈസ നല്‍കണം. കോഴിക്കോട് ഇത് 74 രൂപ 74 പൈസയാണ്. 

ആഗോളതലത്തില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില കുറയുകയാണ്. ഇതിന്റെ ഫലമായാണ് ഡീസല്‍ വില കുറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാരലിന് 42 ഡോളര്‍ എന്ന നിലയിലാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വ്യാപാരം നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com