പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

പാചകവാതക വില വര്‍ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വില 25 രൂപ 50 പൈസ കൂട്ടി 

പാചകവാതക വില കൂട്ടി. വീടുകളിലെ സിലിണ്ടറുകള്‍ക്ക് 25 രൂപ 50 പൈസയാണ് കൂട്ടിയത്

കൊച്ചി: പാചകവാതക വില കൂട്ടി. വീടുകളിലെ സിലിണ്ടറുകള്‍ക്ക് 25 രൂപ 50 പൈസയാണ് കൂട്ടിയത്. പുതുക്കിയ വില നിലവില്‍ വന്നു. 

ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841 രൂപ 50 പൈസയായി. വാണിജ്യ സിലിണ്ടറുകളുടെ വില 80 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1550 ആയി. ഇന്ധന വിലവര്‍ധനവിനോടൊപ്പം പാചക വാതക വിലയും കുത്തനെ ഉയര്‍ത്തിയത് രാജ്യത്തെ കുടുംബങ്ങളുടെ ബജറ്റ് കൂടുതല്‍ താളം തെറ്റിക്കും.

ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) സിലിണ്ടറുകളുടെ വില എല്ലാ മാസവും ആദ്യ ദിവസം തീരുമാനിക്കും. എല്‍പിജി വിലവര്‍ധന സംബന്ധിച്ച് എണ്ണക്കമ്പനികള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും വില പരിഷ്‌കരണം ഇന്ന് ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com