ഡെബിറ്റ് കാര്‍ഡ് പിന്‍ ജനറേഷന് ഇനി എടിഎമ്മില്‍ പോകേണ്ട!, ഒരു ഫോണ്‍ കോള്‍ മതി; അറിയേണ്ടതെല്ലാം 

ഡെബിറ്റ് കാര്‍ഡ് പിന്‍ ജനറേഷന്‍ ഒരു ഫോണ്‍ കോളിലൂടെ സാധ്യമാക്കാനുള്ള സംവിധാനം ഒരുക്കി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഡെബിറ്റ് കാര്‍ഡ് പിന്‍ ജനറേഷന്‍ ഒരു ഫോണ്‍ കോളിലൂടെ സാധ്യമാക്കാനുള്ള സംവിധാനം ഒരുക്കി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ട്രോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് ഡെബിറ്റ് കാര്‍ഡ് പിന്‍ നമ്പറും ഗ്രീന്‍ പിന്‍ നമ്പറും ലഭ്യമാക്കാനുള്ള ക്രമീകരണമാണ് എസ്ബിഐ ഒരുക്കിയത്. പിന്‍ ജനറേഷനുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമയാണ് നടപടി.

സാധാരണയായി ഉപഭോക്താക്കള്‍ എടിഎമ്മില്‍ പോയാണ് പുതിയതായി ലഭിക്കുന്ന ഡെബിറ്റ് കാര്‍ഡിന്റെ പിന്‍ ജനറേഷന്‍ സാധ്യമാക്കുന്നത്. പകരം ഒരു ഫോണ്‍ വിളിയിലൂടെ എടിഎം പിന്‍ നമ്പര്‍ ലഭിക്കുന്ന സംവിധാനമാണ് എസ്ബിഐ ഒരുക്കിയത്. 

1800 112 211 അല്ലെങ്കില്‍ 1800 425 3800 എന്നി നമ്പറുകളില്‍ ഏതെങ്കിലും ഒന്നില്‍ വിളിച്ച് പിന്‍ ജനറേഷന്‍ സാധ്യമാക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയത്. തുടര്‍ന്ന് കസ്റ്റമര്‍ കെയര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്ന മുറയ്ക്ക് പിന്‍ നമ്പര്‍ ലഭിക്കുന്നതാണ്. അംഗീകൃത ഫോണ്‍ നമ്പര്‍ നല്‍കിയാണ് നടപടിക്രമം പൂര്‍ത്തിയാക്കേണ്ടത്. നടപടിക്രമം പൂര്‍ത്തിയാക്കുന്നതിനിടയില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുമായി സംസാരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

പിന്‍ ജനറേഷന്‍ പ്രക്രിയയില്‍ ഡെബിറ്റ് കാര്‍ഡിന്റെയും അക്കൗണ്ട് നമ്പറിന്റെയും അവസാനത്തെ അഞ്ച് അക്കങ്ങള്‍ നല്‍കേണ്ടി വരും. ഉപഭോക്താവിന്റെ ജനിച്ച വര്‍ഷം നല്‍കുന്നതോടെയാണ് നടപടികള്‍ പൂര്‍ത്തിയാകുന്നത്. പിന്‍ നമ്പര്‍ ലഭിച്ച് കഴിഞ്ഞാല്‍ 24 മണിക്കൂറിനകം തൊട്ടടുത്തുള്ള എസ്ബിഐ എടിഎമ്മില്‍ പോയി പിന്‍ നമ്പര്‍ മാറാവുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com