മടക്കാവുന്ന ഫോണുമായി ഷവോമിയും; എംഐ മിക്‌സ് ഫോൾഡ് അടുത്ത ആഴ്ച, നിരവധി ഫീച്ചറുകൾ 

എംഐ മിക്‌സ് ഫോൾഡിന്റെ ആദ്യ യൂണിറ്റുകൾ ഏപ്രിൽ 16 ന് ചൈനയിൽ ലഭ്യമാക്കും
എംഐ മിക്‌സ് ഫോൾഡ്
എംഐ മിക്‌സ് ഫോൾഡ്

സാംസം​ങ് കയ്യടിക്കിയിരിക്കുന്ന ഫോൾഡബിൾ ഫോൺ ശ്രേണിയിലേക്ക് ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഷവോമിയും. മടക്കാവുന്ന ഡിസ്പ്ലേയുമായി ഷവോമി 'എംഐ മിക്‌സ് ഫോൾഡ്' പുറത്തിറക്കി. 108 മെഗാപിക്സൽ പ്രൈമറി ക്യാമറ, 67W ഫാസ്റ്റ് ചാർജിംഗ്, സ്നാപ്ഡ്രാഗൺ 888 പ്രോസസർ തുടങ്ങിയ നൂതന സവിശേഷതകൾ എംഐ മിക്‌സ് ഫോൾഡിൽ വരുന്നു.

6.52 ഇഞ്ച് അമോലെഡ് പാനലുമായി 840 x 2,520 പിഎക്സ് റെസല്യൂഷനോടുകൂടിയ എംഐ മിക്‌സ് ഫോൾഡിന് 8.01 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയാണ് വരുന്നത്. വലുപ്പം മാറ്റാവുന്ന ഒന്നിലധികം വിൻ‌ഡോകളുമായി പ്രവർത്തിക്കാൻ ഇത് സഹായിക്കും. ഹാൻഡ്‌സെറ്റിന് പിന്നിലായി 8 മെഗാപിക്സൽ സെൻസറും വരുന്നു.ഈ സ്മാർട്ട്ഫോണിൻറെ ആദ്യ യൂണിറ്റുകൾ ഏപ്രിൽ 16 ന് ചൈനയിൽ ലഭ്യമാക്കും.

12 ജിബി / 256 ജിബി വേരിയന്റിന് ഏകദേശം 1,11,801 രൂപ മുതൽ എംഐ മിക്‌സ് ഫോൾഡിന് വിലയുണ്ട്. 12 ജിബി / 512 ജിബി വേരിയന്റിന് സി‌എൻ‌വൈ ഏകദേശം 1,23,000 രൂപ വില വരുന്നു. ടോപ്പ് എൻഡ് 16 ജിബി / 512 ജിബി മോഡലിന് ഏകദേശം 1,45,392 രൂപ വിലയുണ്ട്. 67W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,020 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ വരുന്നത്. 37 മിനിറ്റിനുള്ളിൽ 0% -100% മുതൽ ചാർജ് ചെയ്യാനാകുമെന്ന് കമ്പനി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com